‘സാരിയിൽ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ശ്രിന്ദ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ആരംഭിച്ച് പിന്നീട് അഭിനയത്രിയായി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി ശ്രിന്ദ. ടെലിവിഷൻ ഷോകളിൽ അവതാരക ആയിട്ടാണ് ശ്രിന്ദയുടെ തുടക്കം. പിന്നീട് ശ്രിന്ദ അതിൽ സംതൃപ്തി തോന്നാതെ സിനിമയിൽ എത്തി അവിടെ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങുകയും ചെയ്തു.

അന്നയും റസൂലും എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി ശ്രദ്ധേയമായ റോൾ ചെയ്തത്. ഫസീല എന്ന കഥാപാത്രത്തെയാണ് ശ്രിന്ദ അതിൽ ചെയ്തത്. പിന്നീട് നല്ല നല്ല വേഷങ്ങൾ ശ്രിന്ദയെ തേടിയെത്തി. 1983-ൽ നിവിൻ പൊളിയുടെ നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു ശ്രിന്ദ. അതിലെ സച്ചിനെ അറിയാത്ത പെൺകുട്ടിയായ സുശീല എന്ന റോളിലാണ് താരം അഭിനയിച്ചത്.

ഹാപ്പി ജേർണി, മംഗ്ലീഷ്, ഹോംലി മീൽസ്, ആട്, കുഞ്ഞിരാമായണം, അമർ അക്ബർ ആന്റണി, ടു കൺട്രിസ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, റോൾ മോഡൽസ്, ആട് 2, ട്രാൻസ്, കുരുതി തുടങ്ങിയ സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. ഭീഷ്മ പർവമാണ് ശ്രിന്ദയുടെ അവസാന റിലീസ് ചിത്രം. അതിലും മികച്ച കഥാപാത്രമാണ് ശ്രിന്ദ ചെയ്തിരുന്നത്.

സോഷ്യൽ മീഡിയയിലും ശ്രിന്ദ വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ശ്രിന്ദ ചെയ്ത ഒരു ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ഒരു ചാനൽ കളിയാക്കി അതിനെപ്പറ്റി പ്രോഗ്രാം വരികയുംതാരം അതിന് എതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ശ്രിന്ദ സാരിയിൽ ചെയ്ത ഒരു കിടിലം ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

CATEGORIES
TAGS