‘1983-ലെ സുശീല തന്നെയാണോ ഇത്!! വിന്റേജ് ലുക്കിൽ ഹോട്ടായി മാറി നടി ശ്രിന്ദ..’ – ഫോട്ടോസ് വൈറലാകുന്നു

നിവിൻ പൊളി നായകനായി ക്രിക്കറ്റ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ സിനിമയായിരുന്നു 1983. ആ സിനിമയിൽ നിവിൻ ഭാര്യയായ സുശീല എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിയ ശ്രിന്ദ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരു സഹസംവിധായകയായി സിനിമയിൽ തന്റെ ജോലി ആരംഭിച്ച ശ്രിന്ദ ചെറിയ, വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെക്കുകയും ശ്രദ്ധനേടുകയും ആയിരുന്നു.

1983 ഇറങ്ങുന്നതിന് മുമ്പ് ഏഴോളം സിനിമകളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങൾ ശ്രിന്ദ ചെയ്തിട്ടുണ്ട്. ഹാസ്യ റോളുകളിൽ തുടക്കത്തിൽ കൈയടി നേടിയ ശ്രിന്ദയെ പിന്നീട് ക്യാരക്ടർ റോളുകളിലും അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു. ഇപ്പോൾ അത്തരം വേഷങ്ങളിലാണ് ശ്രിന്ദ കൂടുതലായി അഭിനയിക്കുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ശ്രിന്ദ വിവാഹിതയായിരുന്നു. ആ ബന്ധത്തിൽ ഒരു മകനും താരത്തിനുണ്ട്.

പിന്നീട് വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. 2018-ൽ സിനിമയിൽ തന്നെ വർക്ക് ചെയ്യുന്ന സിജു എസ് ബാവയുമായി ശ്രിന്ദ വിവാഹിതയായി. ഈ വർഷം പുറത്തിറങ്ങിയ ഇരട്ട, നീരജ, പാപ്പച്ചൻ ഒളുവിലാണ് തുടങ്ങിയ സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടുകാരിയായ ശ്രിന്ദ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരാളുകൂടിയാണ്.

അതിൽ ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോസ് പങ്കുവച്ച് പലപ്പോഴും മലയാളികളെ ഞെട്ടിച്ചിട്ടുള്ള ഒരാളാണ്. ഇപ്പോഴിതാ വിന്റജ് ലുക്കിൽ ഹോട്ടായി വീണ്ടും ആരാധകരെ കൈയിലെടുത്തിരിക്കുകയാണ് ശ്രിന്ദ. പാർവതി പ്രസാദാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമൽ അജിത്കുമാറാണ് എയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഗോൺ വിന്റജിന്റെ ഔട്ട് ഫിറ്റാണ് ശ്രിന്ദ ധരിച്ചിരിക്കുന്നത്. സിനിമയിൽ കാണാറുള്ള ശ്രിന്ദ തന്നെയാണോ ഇതെന്ന് സംശയം തോന്നിപോകും.