‘ഉമ്മൻ ചാണ്ടി സാർ മാപ്പ്! അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ..’ – നടൻ ഷമ്മി തിലകൻ

സോളാർ കേസിൽ അന്തരിച്ച മുൻമുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന സിബിഐയുടെ റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. ചിലരുടെ ഇടപെടലുകൊണ്ട് കുറച്ച് നാളെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ ഷമ്മി തിലകൻ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറഞ്ഞുകൊണ്ടാണ് ഈ വിഷയത്തിൽ ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുന്നത്.

“ഉമ്മൻ ചാണ്ടി സാർ മാപ്പ്.. സാമൂഹ്യ ദ്രോഹികളുടെ ഇടപെടലുകൾമൂലം, അൽപ്പം നാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നു.. ഒപ്പം പ്രതികാര ദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വി സ്ഫോടനത്തെ തുടർന്ന് ബഹിർഗമിക്കാൻ സാധ്യത ഉള്ള കൊറോണൽ മാസ് ഇജക്ഷൻ(സിഎംഇ) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമകാന്തിക കൊടുങ്കാറ്റ്.

ഈ സാമൂഹ്യദ്രോഹികളോട് മേൽമാത്രം പതിക്കുന്നതിനുവേണ്ടി നടപടി കൈക്കൊള്ളണമെന്നും അതുവഴി ഈ കേരളക്കരയിൽ അപ്പപ്പോൾ കാണുന്നവനെ അപ്പായെന്ന് വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു..”, ഷമ്മി തിലകൻ ആ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കൊള്ളേണ്ടവർക്ക് കൊള്ളുമെന്ന് പോസ്റ്റിന് താഴെ കമന്റുകളും വന്നിട്ടുണ്ട്.

ഗൂഢാലോചനയ്ക്ക് പിന്നിൽ ഗണേഷ് കുമാർ എംഎൽഎ ആണെന്ന് കോൺഗ്രസിന്റെ യുവ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഗണേഷിന് വിമർശിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. ഗണേഷ് രാജിവെക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ കമന്റിലൂടെ അറിയിക്കുന്നത്. ഗണേഷ് കുമാർ ഇതുവരെ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.