‘ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം മകൻ ആണെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞ ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല..’ – രാഹുൽ മാങ്കൂട്ടത്തിൽ

സോളർ കേസിൽ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയതെന്ന സിബിഐയുടെ റിപ്പോർട്ട് വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ച നടക്കുകയാണ്. കെബി ഗണേഷ് കുമാർ എംഎൽഎ, ബന്ധുവായ ശരണ്യ മനോജ് എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഗണേഷിന് എതിരെ വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

കോൺഗ്രസ് യുവനേതാവായ രാഹുൽ മാങ്കൂട്ടത്തിൽ ഗണേഷിന് എതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. “കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ് കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിൽ ഉപരി അയാൾ ജീവിതത്തിൽ പകർന്നടിയിട്ടുണ്ട്. അത് അച്ഛനോട് ആയാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോട് ആയാലും ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയനോട് ആയാലും.

നിരപരാധിയും നീതിമാന്യമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടി ചേർത്തത് ഗണേഷ് കുമാർ ആണ് എന്ന പുതിയ വെളിപ്പെടുത്തലിൽ യാതൊരു അത്ഭുതവും ഇല്ല. അത് എല്ലാവർക്കും അറിയാവുന്നൊരു സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെ ആണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം. ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനം ഒക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാമെന്ന് ഗണേഷ് കുമാർ വിചാരിച്ചാലും,

ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎൽഎ ആകാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും. പത്തനാപുരം പോയാലും കേരളം പോയാലും ഇയാളെ ചുമക്കില്ല. എനിക്ക് എന്റെ ഭാര്യയിൽ വിശ്വാസം ഉള്ളതുകൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ് എന്ന് ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി കൂടുതൽ ഒന്നും പറയുന്നില്ല..”, രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.