‘എനിക്ക് എതിരെ വീഡിയോ ചെയ്ത ചാനലുകൾ ഞാൻ പൂട്ടിക്കും..’ – ഭീഷണി മുഴക്കി റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറികൂടുന്ന ഒരുപാട് താരങ്ങളുണ്ട്. ഷോയിൽ വരുന്നതിന് മുമ്പ് വളരെ കുറച്ച് പേർക്ക് മാത്രം സുപരിചിതമായ മുഖം പിന്നീട് ഒരുപാട് പേർക്ക് പ്രിയങ്കരരായി മാറുകയും ചെയ്തിട്ടുണ്ട്. മലയാകം ബിഗ് ബോസിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി വന്ന് ഒരുപാട് ആളുകൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിന് ഷോയിൽ പുറത്താക്കപ്പെട്ട റോബിൻ പുറത്തിറങ്ങിയപ്പോൾ വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. എയർപോർട്ടിൽ പോലും റോബിനെ സ്വീകരിക്കാൻ ഒരുപാട് ആളുകൾ എത്തി. പതിയെ റോബിനെ ഇഷ്ടപ്പെടുന്നവർ പോലും വെറുക്കുന്ന രീതിയിലുള്ള സംസാരങ്ങളും ഉണ്ടാവുകയും ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങുകയുമൊക്കെ ഡോക്ടർ റോബിൻ ചെയ്തിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് റോബിൻ. കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ റോബിൻ പറഞ്ഞ കാര്യങ്ങളാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. “ഒരു 300 ഓളം ചാനലുകൾ ഞാൻ ഷോർട്ട് ലിസ്റ്റ് ചെയ്തു വച്ചിട്ടുണ്ട്. അവർക്ക് മൂന്ന് സ്ട്രൈക്ക് കൊടുത്തു കഴിഞ്ഞാൽ ആ ചാനലുകൾ പോകും. എന്നെ കുറിച്ചുള്ള ശരിയായ കാര്യങ്ങൾ അല്ല കൊടുത്തിരുന്നെങ്കിലും അതിന് വേണ്ടത് ഞാൻ കൊടുക്കും.

അതിപ്പോ ട്രോൾ ആണെങ്കിലും ഇന്റർവ്യൂ ആണെങ്കിലും തംബ് നെയിൽ ആണെങ്കിലും പറയാത്ത കാര്യങ്ങളാണെങ്കിൽ വേണ്ടത് ചെയ്യും. അത് വ്യക്തിപരമായ കാര്യമാണ്. ഇതൊരു താക്കിതല്ല, അവർക്ക് ഒരു വിവരം കൈമാറുന്നു എന്നേയുള്ളൂ. എന്റെ ഒന്നിലധികം വീഡിയോസ് ഇട്ടവർക്ക് ഞാൻ മൂന്ന് സ്ട്രൈക്ക് കൊടുത്താൽ അവരുടെ ചാനൽ പൂട്ടിപ്പോകും. അതുകൊണ്ട് അങ്ങനെയുണ്ടെങ്കിൽ അവർക്ക് അത് കണ്ടിട്ട് തോന്നി മാറ്റിയാൽ, നല്ലതായിരിക്കുമല്ലോ!

ഒരു ചാനൽ വളർത്തിയെടുക്കാൻ എന്തുമാത്രം കഷ്ടപ്പാട് ആണെന്ന് എനിക്ക് അറിയാം. ഇത് കണ്ടിട്ട് അവര് ആ വീഡിയോ മാറ്റുന്നുണ്ടോ എന്ന് ഞാൻ നോക്കട്ടെ. നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സ്ട്രൈക്ക് കൊടുക്കാറില്ലേ(മാധ്യമങ്ങളോട് ചോദിച്ചു, ഇല്ലെന്ന് അവർ പറഞ്ഞു). പക്ഷേ ഞാൻ കൊടുക്കും..”, ഇതായിരുന്നു റോബിന്റെ പ്രതികരണം. റോബിന്റെ ഈ പ്രതികരണം വന്നതോടെ വീണ്ടും ട്രോളുകളിൽ അദ്ദേഹം നിറഞ്ഞിരിക്കുകയാണ്. റോബിൻ കുറച്ചുകൂടി പക്വത കാണിക്കണമെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്.