‘ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നടി ശ്രീക്കുട്ടി, അച്ഛനാണോ എന്ന് വീണ്ടും കമന്റ്..’ – പ്രതികരിക്കാതെ താരം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു സൂപ്പർഹിറ്റ് സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്. പ്ലസ് ടു പഠിക്കുന്ന സുഹൃത്തുക്കളായ വിദ്യാർത്ഥികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരിയലിൽ കാണിച്ചിട്ടുണ്ടായിരുന്നത്. അതിലെ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി ശ്രീക്കുട്ടി. അതിന് മുന്നേ സീരിയലിൽ അഭിനയിച്ചിട്ടുണ്ട് ശ്രീക്കുട്ടി.

പക്ഷേ പ്രേക്ഷകരുടെ പ്രിയങ്കരിയായി, എന്തിന് ഒരുപാട് ആരാധകരെ കിട്ടിയത് ഓട്ടോഗ്രാഫിലെ കഥാപാത്രം ചെയ്ത ശേഷമാണ്. അതെ സീരിയലിലെ ക്യാമറാമാനായ ശ്രീക്കുട്ടി പ്രണയത്തിലായതും പിന്നീട് വിവാഹിതയായതും മലയാളികൾ കണ്ടതാണ്. ഒരു മകളും താരത്തിനുണ്ട്. പതിനെട്ടാം വയസ്സിൽ ആയിരുന്നു ശ്രീക്കുട്ടിയുടെ വിവാഹം. ഭർത്താവ് മനോജുമായി പന്ത്രണ്ട് വയസ്സ് പ്രായവ്യത്യാസമാണുള്ളത്.

അതുകൊണ്ട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ വരുമ്പോൾ അതിന് താഴെ അദ്ദേഹത്തെ പരിഹസിച്ച് കമന്റുകൾ ഒക്കെ വരാറുണ്ട്. ചിലപ്പോഴൊക്കെ ശ്രീക്കുട്ടി അതിനെതിരെ പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ മനോജിന് ഒപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോ പങ്കുവച്ചപ്പോൾ അതിന് താഴെയും കൂടെയുള്ളത് അച്ഛനാണോ എന്ന് ചോദിച്ച് മനപൂർവം ഒരു കമന്റ് ഒരാൾ ഇട്ടിട്ടുണ്ട്. പക്ഷേ ഈ തവണ ശ്രീക്കുട്ടി പ്രതികരിച്ചിട്ടില്ല.

ഇത്തരം നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാതെ വിടുകയാണ് ഇപ്പോൾ ശ്രീക്കുട്ടി ചെയ്യുന്നത്. ഈ അടുത്തിടെ തന്റെ യൂട്യൂബ് ചാനലിൽ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിച്ചിരുന്നു ശ്രീക്കുട്ടി. ഇനി അത്തരക്കാർക്ക് മറുപടി കൊടുക്കില്ലെന്നും ശ്രീക്കുട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. വേദ മനോജ് എന്നാണ് താരത്തിന്റെ മകളുടെ പേര്. അമ്മയുടെ കൂട്ട് ഒരു കലാകാരിയാണ് വേദ. നൃത്തം പഠിക്കുന്നുണ്ട് വേദ.