‘എന്റെ ആദ്യ സിനിമ ഇറങ്ങിയിട്ട് 15 വർഷങ്ങൾ ആയെന്ന് സുഹൃത്ത് ഓർമ്മിപ്പിച്ചു..’ – കുറിപ്പുമായി നടി മൃദുല മുരളി

റെഡ് ചില്ലിസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മൃദുല മുരളി. ജീവൻ ടിവിയിൽ ടെലിവിഷൻ അവതാരകയായി തുടങ്ങിയ മൃദുലയ്ക്ക് പിന്നീട് സിനിമകളിലും അവസരം ലഭിച്ചു. 2020-ലായിരുന്നു മൃദുലയുടെ വിവാഹം. വിവാഹിതയായ ശേഷം ഒരു സിനിമയെ മൃദുലയുടെ ഇറങ്ങിയിട്ടുള്ളൂ. അതും തമിഴിലാണ്. ഇപ്പോഴിതാ സിനിമയിൽ വന്നിട്ട് പതിനഞ്ച് വർഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മൃദുല.

“എൻ്റെ ആദ്യ റിലീസിന് 15 വർഷം തികയുന്നുവെന്ന് ഒരു സുഹൃത്ത് എന്നെ ഓർമ്മിപ്പിച്ചു. എന്റെ റിഫ്ലെക്‌സ് പ്രതികരണം, ‘അതെ ശരിയാണ്, എന്റെ അവസാന റിലീസിന് 2 വർഷമായി’ എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു. പക്ഷെ അത് എന്നെ ബാധിച്ചു, ഞാൻ നല്ല മറുപടിയല്ല കൊടുത്തേ. അനുദിനം ഉയർന്നു വരുന്ന നിരവധി കലാകാരന്മാരും എണ്ണമറ്റ പ്രതിഭകളുമുള്ള ഒരു വ്യവസായത്തിൽ,

വർഷങ്ങളായി കുറച്ച് സിനിമകളിൽ വേഷങ്ങൾ ചെയ്യുന്നത് തീർച്ചയായും ഒരു നേട്ടമാണ്. ഒരു അഭിനേതാവാകാൻ എപ്പോഴും കൊതിക്കുന്ന, ഇപ്പോഴും അഭിനയമെന്ന സ്വപ്‌നം പിന്തുടരുന്ന ഒരാളെന്ന നിലയിൽ, ‘നന്ദി, നിങ്ങൾ അത് ഓർക്കുമ്പോൾ എനിക്ക് രോമാഞ്ചം തോന്നുന്നു’ എന്ന് പറയണമായിരുന്നു. അങ്ങനെ ചെയ്‌ത അവിസ്മരണീയമായ എല്ലാ വേഷങ്ങളും, കൂടാതെ ഇനിയും നിരവധി വേഷങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു..”, മൃദുല കുറിച്ചു.

മൃദുലയുടെ പോസ്റ്റിന് താഴെ, അപർണ തോമസ്, ഗൗതമി നായർ, ഷഫ്ന നിസാം, ജുനൈസ് വിപി, സയനോര ഫിലിപ്പ് തുടങ്ങിയ കമന്റുകളും ഇട്ടിട്ടുണ്ട്. ഇനിയും നല്ല വേഷങ്ങളും ഒരുപാട് വർഷങ്ങളും സിനിമയിൽ തുടരട്ടെ എന്നാണ് പലരും ആശംസിച്ചത്. മൃദുല അഭിനയിച്ച മലയാള സിനിമകളിൽ പലതിലും ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചത്. തമിഴ് സിനിമയായ പിസ്ത ആണ് മൃദുലയുടെ അവസാനം ഇറങ്ങിയ ചിത്രം.