‘മക്കാവോ ചുറ്റിക്കറങ്ങി ഗോവിന്ദും ഗോപികയും! തിരിച്ച് നാട്ടിലേക്ക് വരുന്നില്ലേയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഈ കഴിഞ്ഞ ജനുവരി മാസമായിരുന്നു ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ നടിയായ ഗോപിക അനിലും തമ്മിലുള്ള വിവാഹം നടന്നത്. മലയാള സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി താരങ്ങൾ പങ്കെടുത്ത ഒരു ഗംഭീര താരവിവാഹം തന്നെയായിരുന്നു ഇരുവരുടെയും. വിവാഹം കഴിഞ്ഞ പിന്നാലെ ഗോവിന്ദും ഗോപികയും ഹണിമൂൺ യാത്രകൾ ആരംഭിച്ചിരുന്നു.

ആദ്യം ബാംഗ്ലൂരിലേക്കും അവിടെ നിന്ന് നേപ്പാളിലേക്കും യാത്ര പോയ ഇരുവരും കാസിനോകളുടെ നാടായ മക്കാവോയിൽ എത്തിയ സന്തോഷം ഈ കഴിഞ്ഞ ദിവസമാണ് പങ്കുവച്ചിട്ടുണ്ടായിരുന്നത്. ഇനി അവിടെ നിന്ന് എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഗെസ് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് ഗോവിന്ദ് പുതിയ ഒരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. മക്കാവോയിലെ പല സ്ഥലങ്ങളും ഇരുവരും ഒരുമിച്ച് ചുറ്റിക്കണ്ട് ആസ്വദിക്കുകയും ചെയ്തു.

അവിടെ നിന്നുള്ള ചിത്രങ്ങളും ഒന്നിന് പിറകെ ഒന്നായി രണ്ടുപേരും പങ്കുവച്ചിട്ടുമുണ്ട്. ഇനി തിരിച്ചു നാട്ടിലേക്ക് വരുന്നില്ലേ എന്നാണ് ഓരോ രാജ്യങ്ങളിലേക്ക് പോകുമ്പോഴും ആരാധകർ ഗോവിന്ദിനോടും ഗോപികയോടും ചോദിക്കുന്നത്. അവിടെ നിന്ന് ഹോങ്കോങ്ങിലേക്കാണോ പോകുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും താരദമ്പതികൾ എം ടൗണിലെ ക്യൂട്ട് ദമ്പതികളായി മാറി കഴിഞ്ഞു.

മലയാളത്തിൽ ജയറാമും പാർവതിയും പോലെ ബിജു മേനോനും സംയുക്ത വർമ്മയും പോലെ മലയാളികൾ നെഞ്ചിലേറ്റുന്ന ഒരു ദമ്പതികളായി ഗോവിന്ദും ഗോപികയും മാറി കൊണ്ടിരിക്കുകയാണ്. ഗോപിക ഇനി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുമോ അതോ തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തോടെ ഗോപികയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു.