‘ഞാനൊരു നല്ല ഭാര്യയല്ല! പക്ഷേ എല്ലാ അവസ്ഥയിലും കൂടെ ഉണ്ടാകും..’ – ഭർത്താവിന്റെ ജന്മദിനത്തിൽ നടി സോണിയ

മലയാളം, തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച്‌ പിന്നീട് സഹനടിയായി നിരവധി മലയാള സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി സോണിയ. അങ്ങനെ പേര് പറയുന്നതിനേക്കാൾ മൈ ഡിയർ കുട്ടിച്ചാത്തനിലെ ലക്ഷ്മി എന്ന പറഞ്ഞാൽ ആയിരിക്കും പ്രേക്ഷകർക്ക് കുറച്ചുകൂടി സുപരിചിതയാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി സിനിമയിൽ അഭിനയിച്ച ബാലതാരമാണ് സോണിയ.

ആ സിനിമയ്ക്ക് ശേഷം തനിയാവർത്തനം, മനു അങ്കിൾ തുടങ്ങിയ സിനിമകളിലും സോണിയ ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്. നൊമ്പരത്തി പൂവേ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട് സോണിയ. 1977-ൽ ഇറങ്ങിയ സ്വർണ മെഡൽ ആണ് സോണിയയുടെ ആദ്യത്തെ സിനിമ. തൊണ്ണൂറുകളിൽ ബാലതാരത്തിൽ നിന്ന് സഹനടി വേഷങ്ങൾ ചെയ്തു.

സൈന്യം, തേന്മാവിൻ കൊമ്പത്ത്, കുസൃതിക്കാറ്റ്, ഉപ്പുകണ്ടം ബ്രതെഴ്സ്, അദ്ദേഹം എന്ന ഇദ്ദേഹം, മാട്ടുപ്പെട്ടി മച്ചാൻ, ഗുരു, മിസ്റ്റർ ബട്ലർ, രൗദ്രം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തമിഴിലും സോണിയ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. തമിഴ് നടനായ ബോസ് വെങ്കട്ടിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികളും ദമ്പതികൾക്കുണ്ട്. ലയൺ, അണ്ണൻ തമ്പി എന്നീ സിനിമകളിലൂടെ ബോസ് വെങ്കട്ടിനെയും മലയാളികൾക്ക് സുപരിചിതനാണ്.

ഇപ്പോഴിതാ ഭർത്താവിന്റെ ജന്മദിനത്തിൽ സോണിയ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. “ഞാൻ ഒരു തികഞ്ഞ ഭാര്യയല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ എല്ലാ പ്രയാസകരമായ സമയങ്ങളിലും നിങ്ങളുടെ നല്ലതും ചീത്തയും വിജയങ്ങളും പരാജയങ്ങളും ഞാൻ അവിടെ ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം. 2023 നിങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് എനിക്കറിയാം. നിങ്ങൾക്ക് കൂടുതൽ ധൈര്യവും ശക്തിയും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

എല്ലാ മോശമായ കാര്യങ്ങളും തരണം ചെയ്യാനും മികച്ച നാളെയിലേക്ക് നീങ്ങാനും ഞാൻ ആഗ്രഹിക്കുന്നു.. ശ്രീമതി സോണിയ ബോസ് എന്ന നിലയിൽ നിങ്ങളുടെ മഹത്തായ വിജയവും വളർച്ചയും സ്ഥാനങ്ങളും കാണാൻ ഞാൻ കാത്തിരിക്കുകയാണ്..”, സോണിയ ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. ബോസിന് ജന്മദിനാശംസകൾ നേർന്ന് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ടായിരുന്നു.