‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ!! നടി രജീഷ വിജയൻ പ്രണയത്തിലോ..’ – ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് ടോബിൻ

ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച് പിന്നീട് ആസിഫ് അലി നായകനായ അനുരാഗ കരിക്കിൻ വെള്ളത്തിൽ നായികയായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രജീഷ വിജയൻ. ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇതിനോടകം സിനിമയിൽ അഭിനയിച്ച് കഴിഞ്ഞ രജീഷ അന്യഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ മധുരം മനോഹരം മോഹമാണ് അവസാനമിറങ്ങിയത്.

പുതിയ സിനിമ വിശേഷങ്ങൾ താരത്തിന്റെ അറിയാൻ കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്ക് മറ്റൊരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. രജീഷ പ്രണയത്തിൽ ആണെന്നുള്ള വിവരമാണ് പുറത്തുവന്നിരിക്കുകയാണ്. സിനിമയിൽ ക്യാമറാമാനായ ടോബിൻ തോമസ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇതിന് ചർച്ചയാകാൻ കാരണമായിരിക്കുന്നത്. രജീഷയ്ക്ക് ഒപ്പമുള്ള ടോബിന്റെ ചിത്രങ്ങളാണ് ഇവ.

“1461 ദിവസങ്ങൾ, സൂര്യനുചുറ്റും മറ്റൊരു യാത്രയ്ക്കായി എണ്ണുന്നു. ഇവിടെ കൂടുതൽ സ്‌നേഹവും ചിരിയും അന്യോന്യമുള്ള വിചിത്രതകൾ സഹിക്കലുമുണ്ട്..”, ഇതായിരുന്നു ടോബിൻ രജീഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. രജീഷ ഇതിന് താഴെ മറുപടി ഇടുകയും ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് വർഷങ്ങൾ മുന്നോട്ട് എന്നാണ് രജീഷ ഒന്നിച്ചുള്ള ദിവസങ്ങൾ കൗണ്ട് ചെയ്ത് ഒരു കണക്ക് മറുപടിയായി ഇട്ടത്.

പിന്നാലെ പോസ്റ്റിന് താഴെ താരങ്ങൾ ഉൾപ്പടെ കമന്റുകളുമായി എത്തി. അഹാന കൃഷ്ണ, മമിത ബൈജു, നൂറിൻ ഷെരീഫ്, നിരഞ്ജന അനൂപ് തുടങ്ങിയ രജിഷയുടെ അടുത്ത സുഹൃത്തുക്കളാണ് കമന്റുകൾ ഇട്ടിട്ടുള്ളത്. ചിലർ ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞോ എന്ന് വരെ ചോദിക്കുന്നുണ്ട്. എന്നാൽ ആരാധകരിൽ ചിലർ പോസ്റ്റിന് താഴെ ഉള്ളിൽ സങ്കടമുണ്ടുട്ടോ എന്നൊക്കെ ചില പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്.