‘എല്ലാം ഉണ്ടായിരുന്ന ജന്മദിന ആഴ്ച!! ഗ്ലാമറസ് ലുക്കിൽ കേക്കുകൾ മുറിച്ച് നടി ദീപ്തി സതി..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ദീപ്തി സതി. ആദ്യ സിനിമയ്ക്ക് ശേഷം ദീപ്തിയെ തേടി കൂടുതൽ അവസരങ്ങൾ ലഭിച്ചു. 2012-ൽ മിസ് കേരളയായും 2014-ൽ മിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിസ്റ്റായും തിളങ്ങിയ ദീപ്തി മോഡലിംഗ് മേഖലയിലേക്ക് സിനിമയിലേക്ക് എത്താൻ അതുകൊണ്ട് തന്നെ വളരെ എളുപ്പം ആയിരുന്നു. തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു.

രണ്ടാമത്തെ ചിത്രത്തിൽ തന്നെ ദീപ്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ് അഭിനയിക്കുന്നത്. സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുത്ത ദീപ്തിക്ക് അന്യഭാഷകളിൽ നിന്ന് അവസരങ്ങളും ലഭിച്ചു. നല്ലയൊരു നർത്തകി കൂടിയാണ് ദീപ്തി. ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട്, ഒറ്റ്, ഗോൾഡ് തുടങ്ങിയ സിനിമകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്.

കന്നഡയിൽ പുറത്തിറങ്ങിയ മാർത്താണ്ഡയാണ് ദീപ്തിയുടെ അവസാന റിലീസ് സിനിമ. വെബ് സീരീസുകളിലും ദീപ്തി ഭാഗമായിട്ടുണ്ട്. ഡാൻസ് ചെയ്യുന്ന വീഡിയോസ് ദീപ്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പലതിനും മില്യൺ കണക്കിന് വ്യൂസ് ആണ് ലഭിക്കാറുള്ളത്. ദീപ്തിയുടെ അമ്മ മലയാളിയും അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്. മുംബൈയിലാണ് ദീപ്തി ജനിച്ചുവളർന്നത്.

ഈ കഴിഞ്ഞ ആഴ്ച ആയിരുന്നു ദീപ്തിയുടെ ജന്മദിനം. ജന്മദിനം ഒറ്റ ദിവസം മാത്രമാക്കി അല്ല ദീപ്തി ആഘോഷിച്ചത്. തന്റെ സുഹൃത്തുക്കളൊക്കെ നൽകി ജന്മദിന സർപ്രൈസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ ദീപ്തി പങ്കുവച്ചിട്ടുണ്ട്. ഗ്ലാമറസ് ലുക്കിൽ ഓരോ കേക്കും മുറിക്കുന്ന ദീപ്തിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. സിനിമയിലും ഇത്തരം ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ അവസരങ്ങൾ ലഭിക്കട്ടെയെന്നും ആരാധകർ പറയുന്നു.