‘യുവനടി സ്നേഹ ബാബു വിവാഹിതയായി!! വരൻ ‘കരിക്ക്’ ടീമിലെ സഹപ്രവർത്തകൻ..’ – ഫോട്ടോസ് വൈറൽ

മലയാളം വെബ് സീരീസുകൾ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാക്കി മാറ്റിയ ടീമാണ് കരിക്ക്. യൂട്യൂബിൽ കരിക്ക് എന്ന വീഡിയോ പ്രൊഡക്ഷൻ കമ്പനി വെബ് സീരീസുകളും കോമഡി വീഡിയോസും ചെയ്തു തുടങ്ങുകയും ഒരുപാട് കഴിവുള്ള പുതിയ താരങ്ങളെ മലയാളികൾക്ക് ലഭിക്കുകയും ചെയ്തിരുന്നു. കരിക്കിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരങ്ങളെന്ന് പറയുന്നത് നിരവധി പേരാണ്.

ആദ്യം യുവാക്കളായ താരങ്ങളാണ് കരിക്കിലൂടെ വന്നതെങ്കിൽ പിന്നീട് യുവതികളായ നിരവധി പേരും അതിലൂടെ പ്രശസ്തി നേടിയിരുന്നു. അത്തരത്തിൽ കരിക്കിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സ്നേഹ ബാബു. കരിക്കിന്റെ തേര പാരാ, പ്ലസ് ടു എന്നീ കോമഡി സീരീസുകളിലൂടെ സജീവമായ സ്നേഹയ്ക്ക് പിന്നീട് സിനിമകളിൽ നിന്ന് വരെ അവസരം ലഭിച്ചു. നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

ഇപ്പോഴിതാ സ്നേഹയുടെ വിവാഹം കഴിഞ്ഞുവെന്ന് താരം തന്നെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കരിക്കിൽ തന്നെ ഛായാഗ്രാഫകനായ അഖിൽ സേവ്യറാണ് സ്നേഹയെ വിവാഹം ചെയ്തിരിക്കുന്നത്. കരിക്കിന്റെ ഒരു വെബ് സീരിസിൽ വച്ച് ഇരുവരും സൗഹൃദത്തിൽ ആവുകയും അത് പ്രണയത്തിലേക്ക് എത്തുകയും ആയിരുന്നു. വിവാഹത്തിന് കരിക്കിലെ എല്ലാ പ്രധാനതാരങ്ങളും പങ്കെടുക്കുകയും ചെയ്തിരുന്നു.

താനും അഖിലും പ്രണയത്തിലാണെന്ന് സ്നേഹ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൂചനകൾ തന്നിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഗാനഗന്ധർവൻ, ആദ്യ രാത്രി, മിന്നൽ മുരളി, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിൽ സ്നേഹ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷവും സ്നേഹ അഭിനയം തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.