‘മേക്കോവറിൽ ഞെട്ടിക്കാൻ ചിന്നു ചേച്ചിക്കെ പറ്റൂ! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ലക്ഷ്മി നക്ഷത്ര..’ – ഫോട്ടോസ് വൈറൽ

അവതരണ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ താരമാണ് ലക്ഷ്മി നക്ഷത്ര. 2008-ൽ സ്കൂൾ ടൈം ഈ പ്രോഗ്രാമിൽ അവതാരകയായി തുടങ്ങിയ ലക്ഷ്മി കഴിഞ്ഞ പതിനഞ്ച് വർഷത്തിൽ അധികമായി ഈ മേഖലയിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. അതിന് മുമ്പ് റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ലക്ഷ്മി ജോലി ചെയ്തിട്ടുണ്ട്. ഡ്യു ഡ്രോപ്സ് എന്ന പ്രോഗ്രാമാണ് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാക്കിയത്.

അതിന് ശേഷം നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ ലക്ഷ്മി അവതാരകയായി. പട്ടുറുമാൽ, താരോത്സവം, കുട്ടിപ്പട്ടുറുമാൽ, മൈലാഞ്ചി, ഏഷ്യാനെറ്റ് സൂപ്പർ വോയിസ് തുടങ്ങിയ പ്രോഗ്രാമുകളിൽ ലക്ഷ്മി അവതാരകയായി. അതിന് ശേഷം ലക്ഷ്മി വിവാഹിതയായി. പക്ഷേ ആ ബന്ധം വളരെ പെട്ടന്ന് തന്നെ വേർപിരിഞ്ഞു. പിന്നീട് ലക്ഷ്മിയെ മലയാളികൾ കാണുന്നത് ടമാർ പടാർ എന്ന പ്രോഗ്രാമിലാണ്.

അതുവരെ നിരവധി പേർ ആ ഷോയിൽ അവതാരകായായി പരാജയപെട്ടിടത്താണ് ലക്ഷ്മി വരുന്നത്. ലക്ഷ്മി വന്നതോടെ പ്രോഗ്രാമിന്റെ റേറ്റിംഗിൽ പോലും മാറ്റം വന്നു. വളരെ ഭംഗിയായി ലക്ഷ്മി അത് അവതരിപ്പിച്ചു. പിന്നീട് സ്റ്റാർ മാജിക് എന്ന പേരിലേക്ക് ആ പ്രോഗ്രാം മാറിയപ്പോഴും ലക്ഷ്മി തുടർന്നു. കഴിഞ്ഞ ആറ് വർഷമായി ലക്ഷ്മി തന്നെയാണ് ആ പ്രോഗ്രാമിൽ അവതാരക. ഒരുപാട് ആരാധകരും ലക്ഷ്മിയ്ക്ക് ലഭിച്ചു.

ഇന്ന് മലയാളം ടെലിവിഷൻ രംഗത്ത് ലക്ഷ്മിയെ പോലെ ആരാധകരുള്ള ഒരു അവതാരക ഉണ്ടോ എന്നതും സംശയമാണ്. ഇപ്പോഴിതാ ലക്ഷ്മിയുടെ സ്റ്റൈലിഷ് ലുക്കിലെ ഫോട്ടോസാണ് വൈറലായി മാറുന്നത്. ലക്ഷ്മിയെ പോലെ എല്ലാ മേക്കോവറിൽ ഞെട്ടിക്കാൻ കഴിയുന്നവർ കുറവാണെന്ന് ആരാധകർ പോസ്റ്റിന് താഴെ പറയുന്നു. അഖിൽ രാജാണ് ഫോട്ടോസ് എടുത്തത്. ആർ ഡിസൈനിംഗ് ലവ് കോയാണ് ഔട്ട് ഫിറ്റ് ചെയ്തിരിക്കുന്നത്. ആൻഡ്രിയയുടെ സ്റ്റൈലിങ്ങിൽ മുകേഷ് മുരളിയാണ് മേക്കപ്പ് ചെയ്തത്.