‘ശ്വാസം എടുക്കുന്നതിന് പോലും പഴി! ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ..’ – വിമർശകർക്ക് എതിരെ തുറന്നടിച്ച് ദിയ കൃഷ്ണ

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു താരകുടുംബമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിന്റെ നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്. അതിൽ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയാണ് അച്ഛന്റെ രാഷ്ട്രീയവുമായി ഏറെ അടുത്ത് നിൽക്കുന്നത്. കൃഷ്ണകുമാർ ഇലെക്ഷന് നിന്നപ്പോൾ ദിയ ആണ് അച്ഛനൊപ്പം ഏറ്റവും കൂടുതൽ നിന്നത്. ഈ കഴിഞ്ഞ ദിവസം ദിയ ഒരു പ്രസ്താവന നടത്തിയിരുന്നു.

കൃഷ്ണകുമാറിന്റെ കഞ്ഞി പ്രയോഗത്തിനെ വിമർശിച്ചപ്പോൾ അതിന് പരിഹസിച്ചായിരുന്നു ദിയ പ്രതികരിച്ചത്. ലണ്ടനിൽ കുടുംബം ട്രിപ്പ് പോയിരിക്കുകയായിരുന്നു. അവിടെ വച്ച് പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന ഒരു വീഡിയോ ദിയ എടുത്തിരുന്നു. ഇവർക്ക് മണ്ണിൽ ഇട്ടുകൊടുത്തു എന്ന് പറഞ്ഞ് ഇനി പ്രശ്നമാകുമോ എന്നായിരുന്നു പരിഹസിച്ച് ദിയ പറഞ്ഞത്. ഇതിന് എതിരെ വലിയ വിമർശനങ്ങളും ഉണ്ടായി.

ഇപ്പോഴിതാ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. “സ്വന്തമായി രാഷ്ട്രീയമുണ്ട്
പ്രത്യയശാസ്ത്രം നല്ലതാണ്. ബഹുമാനിക്കുന്നു, നിങ്ങളുടെ സ്വന്തം മതം നല്ലതാണ്. പക്ഷേ ആരെങ്കിലും നിങ്ങളുടെ അതേ രാഷ്ട്രീയത്തെയും മതപരമായ ആശയങ്ങളും പിന്തുടരുന്നില്ല എന്ന് കരുതി അവരെ കുറിച്ച് എന്തും പറയാൻ പാടില്ല. മരണവുമായി ബന്ധപ്പെട്ട വാക്കുകൾ പോലും. നിങ്ങളുടെ സ്വഭാവത്തെ അത് കാണിക്കുന്നു.

അതിപ്പോൾ ഏത് പാർട്ടിയോ മതമോ ആയാലും. നിങ്ങൾക്ക് ഒരാളുടെ മതമോ രാഷ്ട്രീയമോ ഇഷ്ടമല്ലെങ്കിൽ അവര് ശ്വാസം എടുക്കുന്നതിൽ പോലും കുറ്റം പറയാൻ പറ്റും എന്നൊന്നുമില്ല. ഒരു നിമിഷം ചിന്തിക്കുക
ഈ ലോകത്തിനു മുന്നിൽ നിങ്ങൾ എന്താണെന്നതിനെക്കുറിച്ച് അത് അവതരിപ്പിക്കും. ജീവിക്കാം.. ജീവിക്കാൻ അനുവദിക്കൂ. അത്തരം വിഷരഹിതമായ ഒരു സന്തോഷകരമായ ജീവിതം നിങ്ങൾക്കെല്ലാവർക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു..”, ദിയ കുറിച്ചു.