‘ഒരു പ്രൊജക്റ്റ് സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചു, പിന്നീട് വഴി മാറി..’ – വൃത്തികേട് പറയാൻ വിളിച്ചവനെ തുറന്ന് കാട്ടി ആര്യ

സിനിമ, ടെലിവിഷൻ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി ആര്യ ബാബു. ആര്യ ബഡായ് എന്നാണ് മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്നത്. ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് ആ പേര് വീണത്. അഭിനയത്തിനും അവതരണത്തിനും പുറമേ തിരുവനന്തപുരത്ത് അറോയ എന്ന പേരിൽ ഒരു ബൗട്ടിക്ക് ആര്യ നടത്തുന്നുണ്ട്.

ഈ സ്ഥാപനത്തിന്റെ നമ്പറിലേക്ക് വിളിച്ചിട്ട് ആര്യയോട് ഒരാൾ മോശമായി സംസാരിച്ചു. ഇതിന്റെ റെക്കോർഡ് വീഡിയോ സഹിതം ആര്യ പോസ്റ്റ് ചെയ്‌ത്‌ വിളിച്ചയാൾക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ആര്യ ഇപ്പോൾ. കമ്പനി നമ്പറിലേക്ക് വിളിച്ച ശേഷം ഒരു പ്രൊജെക്ടിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. പിന്നീട് ആ സംസാരം വേറെ രീതിയിലേക്ക് പോയി.

ഇതാണ് ആര്യയും സുഹൃത്തും കൂടി ചേർന്ന് മറുപടി കൊടുത്ത് വിളിച്ചവന് പണി കൊടുത്തത്. “ഞങ്ങളുടെ കമ്പനി നമ്പറിലേക്ക് ഒരാൾ വിളിച്ച് എന്നോട് ഒരു പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. സംസാരിച്ചിരിക്കവേ അദ്ദേഹം പെട്ടന്ന് വിഷയം മാറ്റി. പിന്നീട് നടന്നത് ചരിത്രം.. നിങ്ങൾ തന്നെ കേട്ട് നോക്കൂ..”, എന്നായിരുന്നു ആ വീഡിയോ പങ്കുവച്ചുകൊണ്ട് ആര്യ കുറിച്ചത്. ആര്യയുടെ സുഹൃത്തുമായിട്ടാണ് സംസാരിച്ചത്.

ആര്യയാണ് വിഡീയോ എടുത്തത്. നിങ്ങൾ തിരുവനന്തപുരത്താണോ എന്ന് യുവാവ് ചോദിക്കുമ്പോൾ അല്ല കാസറഗോഡ് ആണ് എന്ന് ആര്യയുടെ സുഹൃത്ത് മറുപടി കൊടുത്തു. തിരുവനന്തപുരത്ത് വരുമ്പോൾ പറ്റുമോ എന്നും യുവാവ് ചോദിച്ചു. അപ്പോൾ അഡ്രസ് തരൂ എന്ന് സുഹൃത്ത് പറഞ്ഞു. ഈ സമയത്ത് അദ്ദേഹം സ്വയം ഭോ,ഗം ചെയ്യുന്ന രീതിയിൽ സൗണ്ട് ഉണ്ടാക്കി, പിന്നീട് വളരെ അശ്ലീ.ലമായി സംസാരിക്കുകയും ചെയ്തു. ഇതാണ് ആര്യ പങ്കുവച്ചത്.