‘മേക്കോവർ എന്ന് പറഞ്ഞാൽ ഇതാണ്!! ചക്കപ്പഴത്തിലെ ‘പൈങ്കിളി’ ശ്രുതി രജനികാന്ത്..’ – ഫോട്ടോസ് കാണാം
2004 സംപ്രേക്ഷണം ചെയ്ത ഉണ്ണിക്കുട്ടൻ എന്ന സീരിയലിൽ ബാലതാരമായി അഭിനയിച്ച് അഭിനയ ജീവിതം തുടങ്ങിയ താരമാണ് നടി ശ്രുതി രജനികാന്ത്. ഇപ്പോഴത്തെ ചക്കപ്പഴം സീരിയലിലെ അതെ പൈങ്കിളി തന്നെയാണ് അന്ന് ഉണ്ണികുട്ടനായി അഭിനയിച്ചത്. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിലെ ശ്രുതിയെ ഒക്കെ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണ്.
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ മാനസപുത്രിയിലും ശ്രുതി അഭിനയിച്ചിരുന്നു. പിന്നീട് 14 വർഷങ്ങൾക്ക് ശേഷമാണ് ശ്രുതിയെ മലയാളി കുടുംബപ്രേക്ഷകർ കാണുന്നത്. ഫ്‌ളവേഴ്‌സ് ടി.വിയിലെ ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലാണ് വീണ്ടും ശ്രുതി അഭിനയിച്ചു തുടങ്ങിയത്. പൈങ്കിളി എന്ന കഥാപാത്രമാണ് അതിൽ ശ്രുതി അവതരിപ്പിക്കുന്നത്.
ചക്കപ്പഴത്തിൽ വന്നതോടെ പൈങ്കിളിയെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമാവുകയും ശ്രുതിക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. ഏകദേശം ആറ് ലക്ഷത്തിന് അടുത്ത് ആരാധകരാണ് ശ്രുതിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. തന്റെ വ്യത്യസ്തമായ ഒരു മേക്കോവർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് താരം.
വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്ത സിനിമയിൽ ഫോട്ടോഗ്രാഫർ കൂടിയായ മഹാദേവൻ തമ്പിയാണ് ശ്രുതിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ചുവപ്പ് വസ്ത്രത്തിൽ അടിപൊളി ലുക്കിലാണ് ശ്രുതിയെ ഫോട്ടോസിൽ കാണാൻ സാധിക്കുക. ആരും ഒരു നിമിഷം ഒന്ന് നോക്കി നിന്നുപോകും ചിത്രങ്ങൾ കണ്ടാൽ. പാസ്റ്റൽസ് ഡിസൈൻ സ്റ്റുഡിയോ ആണ് കോസ്റ്റിയും ഡിസൈൻ ചെയ്തിരിക്കുന്നത്.