‘കുട്ടിക്കുപ്പായത്തിൽ അഡാർ ലുക്കിൽ നടി സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട്..’ – വീഡിയോ കാണാം

‘കുട്ടിക്കുപ്പായത്തിൽ അഡാർ ലുക്കിൽ നടി സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട്..’ – വീഡിയോ കാണാം

ആരാധകരെ ഓരോ ദിവസവും അമ്പരപ്പിച്ചുകൊണ്ട് ഇരിക്കുന്ന ഒരു താരമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസും ഫോട്ടോഷൂട്ടും യാത്രകളും ഒക്കെ ഓരോ ദിനവും സാനിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്നുകൊണ്ടേ ഇരിക്കുകയാണ്. അടുത്തിടെയാണ് സാനിയ മണാലിയിലേക്ക് യാത്ര പോയത്. അതിന്റെ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ മണാലി യാത്ര കഴിഞ്ഞെത്തിയ സാനിയ ഒരു കിടിലം ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. പോസ്റ്റ് ചെയ്ത മിനിറ്റുകൾക്കുള്ളിൽ തന്നെ പതിനായിര കണക്കിന് ലൈക്കുകളാണ് സാനിയയ്ക്ക് 9 സെക്കന്റ് മാത്രമുള്ള വീഡിയോയ്ക്ക് ലഭിച്ചത്. ആരാധകർ അത് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി കൊണ്ടിരിക്കുകയാണ്.

ബ്ലാക്ക് നിറത്തിലെ ഷോർട്ട് സ്കർട്ടും റെഡും ബ്ലാക്ക് കോമ്പിനേഷനിൽ ഉള്ള ടോപ് ഇട്ടിട്ടുള്ള ഫോട്ടോഷൂട്ടിന്റെ വീഡിയോ സാനിയ പോസ്റ്റ് ചെയ്തത്. ബർഗർ ബേ എന്ന റീറ്റെയ്ൽ ഷോപ്പിംഗ് ആണ് സാനിയയുടെ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അഷ്‌ന ആഷ് ആണ് സാനിയയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

അനന്ദു കൈപ്പള്ളിയാണ് ഫോട്ടോസും വീഡിയോയും എടുത്തിരിക്കുന്നത്. അടുത്തിടെ സാനിയ റംസാനോപ്പമുള്ള ഡാൻസ് വീഡിയോയും ഷൂട്ട് ചെയ്തത് അനന്ദു ആയിരുന്നു. ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് ആണ് സാനിയയുടെ അടുത്ത ചിത്രം. കൃഷ്ണൻ കുട്ടി പണി തുടങ്ങിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ചിത്രം ഒ.ടി.ടി റിലീസായിരുന്നു.

CATEGORIES
TAGS