‘ഞാൻ ജയിലിൽ അല്ല, ദുബായിലാണ്! എന്റെ പേരിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്..’ – പ്രതികരിച്ച് നടൻ ഷിയാസ് കരീം

ഈ കഴിഞ്ഞ ദിവസമാണ് നടനും സ്റ്റാർ മാജിക്കിലെ താരവുമായ ഷിയാസ് കരീമിന് എതിരെ ഒരു പീ ഡന പരാതിയിൽ പൊലീസ് കേസ് എടുത്തത്. വിവാഹ വാഗദാനം നൽകി പീ ഡിപ്പിച്ചുവെന്ന ജിം ട്രെയിനറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതും പുറത്തുവന്നത്.

ഷിയാസ് തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഓഗസ്റ്റ് ഇരുപതിനായിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതെങ്കിലും അത് താരം പുറത്തുവിട്ടത് ഈ കഴിഞ്ഞ ദിവസമാണ്. മറ്റേ വാർത്തകളോട് ഷിയാസ് പക്ഷേ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോഴിതാ ആ വന്ന വാർത്തയോട് വളരെ മോശമായി രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് താരം.

“ഹലോ.. എന്താ കഥാ.. സുഖമാണോ? അപ്പോൾ ഞാൻ ഈ വീഡിയോയിൽ വന്നത്. എന്റെ ഒരു വെടിയൊച്ച കേട്ടെന്ന് പറഞ്ഞ് കുറെ ആളുകൾ എന്റെ പേരിലൊരു പേപ്പറിലും അല്ലാതെയും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിൽ അല്ല, ദുബൈയിലാണ്. ഇവിടെ നല്ല അരി കിട്ടുമെന്ന് അറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.. നാട്ടിൽ വന്നിട്ട് ഞാൻ തരുന്നുണ്ട് അരിയൊക്കെ. (മോശം വാക്ക്) മീഡിയസിനോട് ആണ് എനിക്ക് പറയാനുള്ളത്.

(മോശം വാക്ക്) ന്യൂസ് കൊടുക്കരുത്(അട്ടഹസിച്ച് ചിരിക്കുന്നു). നാട്ടിൽ വന്നിട്ട് കാണാം. ഞാൻ എത്രയും പെട്ടന്ന് അവിടെയെത്തും. എല്ലാവരെയും നേരിൽ കണ്ടിരിക്കും. മഴ പെയ്യും..”, ഷിയാസ് കരീം പ്രതികരിച്ചു. കേസ് വന്നപ്പോഴേ ദുബായിലേക്ക് മുങ്ങിയോ എന്നാണ് പലരും വീഡിയോ കണ്ട് കമന്റുകൾ ഇട്ടിട്ടുളളത്. മാധ്യമങ്ങൾ സ്വയം സൃഷ്ടിച്ച വാർത്തയല്ലെന്നും പരാതി വന്നതാണ് വാർത്തയായതെന്നും അറിഞ്ഞിട്ടുമാണ് ഷിയാസിന്റെ ഇത്തരം പ്രതികരണം.