‘ബിഗ് ബോസിൽ വന്ന ഏഞ്ചൽ ആണോ ഇത്! നീല സാരിയിൽ അഴകിയായി താരം..’ – ഫോട്ടോസ് വൈറൽ

മലയാളം ടെലിവിഷൻ രംഗത്ത് റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഷോയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. മറ്റു ഭാഷകളിൽ വിജയകരമായി പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ബിഗ് ബോസ് മലയാളം പതിപ്പ് ആരംഭിക്കുന്നത്. ആദ്യ സീസണിൽ തന്നെ റേറ്റിംഗിലും പ്രേക്ഷകരുടെ വോട്ടിങ്ങിലും മുന്നിൽ നിന്ന ഷോ വമ്പൻ വിജയമായിരുന്നു. പിന്നീട് പുതിയ ഓരോ സീസൺ വരുമ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷകൾ കൂടി.

അഞ്ച് സീസണുകൾ ഇതിനോടകം അവസാനിച്ചു കഴിഞ്ഞു. ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറുന്ന ഒരുപാട് പുതിയ താരങ്ങളുണ്ടായിട്ടുണ്ട്. അഭിനയ രംഗത്തും സംഗീത മേഖലയിലും മറ്റ് കല, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ മത്സരാർത്ഥികളായി എത്തുന്ന ഷോയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും അതുപോലെ മോഡലിംഗ് മേഖലയിലെയും പുത്തൻ താരങ്ങൾ പങ്കെടുക്കാറുണ്ട്.

മലയാളികൾ അധികം പരിചയമില്ലാത്ത അത്തരം മേഖലകളിൽ നിന്ന് വരുന്നവർ പിന്നീട് ഏറെ പ്രിയപ്പെട്ട താരങ്ങളായി മാറാറുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി വന്ന താരമാണ് ഏഞ്ചൽ തോമസ്. മൂന്നാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഏഞ്ചൽ പക്ഷേ വെറും രണ്ടാഴ്ച മാത്രമാണ് ഷോയിൽ പിടിച്ചുനിന്നത്. അപ്പോഴേക്കും ഒരുപാട് ആരാധകരെ നേടിയിരുന്നു. ടിമി സൂസൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.

ഷോയിൽ വന്ന ശേഷം സമൂഹ മാധ്യമങ്ങളിലെ ഏഞ്ചലിന്റെ അക്കൗണ്ടിൽ ഫോളോവേഴ്സും കൂടി. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ അതിൽ ചെയ്യാറുള്ള ഏഞ്ചലിന്റെ ചിത്രങ്ങൾ പലപ്പോഴും വൈറലാവാറുണ്ട്. ഇപ്പോഴിതാ നീല സാരിയിലുളള ഏഞ്ചലിന്റെ പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. അനീഷ് അലിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഏൻഡ് സ്റ്റൈലിംഗ് ഹബിന്റെ സാരിയാണ് ഏഞ്ചൽ ധരിച്ചിരിക്കുന്നത്. സാരിയിൽ ഏഞ്ചലിനെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ആരാധകരും പറയുന്നുണ്ട്.