‘ഇതും കടന്നുപോകും! രവീന്ദറിന്റെ അറസ്റ്റിൽ നടി മഹാലക്ഷ്മിയുടെ ആദ്യ പ്രതികരണം..’ – രൂക്ഷ വിമർശനം

ഈ അടുത്തിടെയാണ് തമിഴ് സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ ഒരു വ്യവസായിൽ നിന്ന് 16 കോടി തട്ടിയെടുത്തുവെന്ന ആരോപിച്ച് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തുവെന്ന വാർത്ത പുറത്തുവന്നത്. പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുന്ന ഒരു പ്രോജെക്ട് ആരംഭിക്കാമെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് രവീന്ദർ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റിയത്. ഇതിനായി രവീന്ദർ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും പറയുന്നുണ്ട്.

അതിന് മുമ്പും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് രവീന്ദർ. ടെലിവിഷൻ സീരിയൽ നടി മഹാലക്ഷ്മി ശങ്കറിനെ വിവാഹം ചെയ്തത് വലിയ രീതിയിൽ വാർത്തയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി കെട്ടിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. രവീന്ദർ അറസ്റ്റിൽ ആവുന്നതിന് തൊട്ടുമുമ്പായിരുന്നു ഇരുവരുടെയും ഒന്നാം വിവാഹ വാർഷികം.

രവീന്ദറിന്റെ വണ്ണവും പണവും തനിക്ക് പ്രശ്നമല്ലെന്നും അദ്ദേഹത്തിന്റെ സ്നേഹം കണ്ടിട്ടാണ് ഒന്ന് ചേർന്നതെന്നും മഹാലക്ഷ്മിയും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. രവീന്ദറിന്റെ അറസ്റ്റിന് പിന്നാലെ മഹാലക്ഷ്മിക്കും സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് കേൾക്കേണ്ടി വന്നത്. പണം കണ്ട് പോയതല്ലേ അനുഭവിച്ചോളൂ, നിനക്ക് അങ്ങനെ തന്നെ വേണം, അടുത്തത് ആരാണ് എന്നൊക്കെ കമന്റുകൾ വന്നിരുന്നു.

രവീന്ദറിന്റെ അറസ്റ്റ് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞ് ആദ്യമായി മഹാലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. “ഇതും കടന്നുപോകും..” എന്ന തലക്കെട്ടോടെ മഹാലക്ഷ്മി സാരിയിലുള്ള തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ഇതിന് താഴെയും ചിലർ മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ പ്രതികരിച്ചിട്ടുണ്ട്. ഭർത്താവ് പുറത്തിറങ്ങിയോ എന്നൊക്കെ ചിലർ ചോദിച്ചിട്ടുണ്ട്.