‘പബ്ലിസിറ്റി സ്റ്റണ്ട്! ഒരു സ്റ്റേജ് കിട്ടിയപ്പോൾ ആളാവാൻ നോക്കിയത്..’ – അലൻസിയറിന് എതിരെ ധ്യാൻ ശ്രീനിവാസൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങളിൽ തനിക്ക് പെൺപ്രതിമ വേണ്ട അത് തന്ന് പ്രലോഭിക്കരുതെന്നും ആൺ പ്രതിമ വേണമെന്നും ആവശ്യപ്പെട്ട് നടൻ അലൻസിയർ നടത്തിയ വിവാദം പരാമർശം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. അലൻസിയർ മാപ്പ് പറയണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെങ്കിലും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് താരം.

വിവാദങ്ങളിൽ പലരും പ്രതികരിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ ഈ വിവാദമായ പ്രസംഗത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. തന്റെ റിലീസായ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുന എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിന് ഇടയിലാണ് ഈ കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. അലൻസിയർ നടത്തിയ പ്രസ്താവനയെ കുറച്ച് ധ്യാൻറെ പ്രതികരണം എന്താണെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു.

“അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്തും, ജേഷ്ടാതുല്യനും ഒക്കെയാണ്. അത്രം അഭിപ്രായമുണ്ടെങ്കിൽ നമ്മൾ ആ പരിപാടിക്ക് പോവാതിരിക്കുക. ബഹിസ്കരിക്കുക.. അവിടെ പോയി അത് വാങ്ങിച്ച ശേഷം ഇത് പറയാൻ വേണ്ടി പോയതുപോലെയായി! ഒരു സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഒന്നാളാവാനും ഷൈൻ ചെയ്യാനുമൊക്കെ ഒരു തോന്നൽ തോന്നും. എനിക്ക് അതിനെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിട്ടേ തോന്നിയിട്ടുള്ളൂ.

അതിന് അമ്മ സംഘടന അല്ലല്ലോ ആക്ഷൻ എടുക്കേണ്ടത്. ഒരു സ്റ്റേറ്റ് അവാർഡ് പരിപാടിയിൽ ചെന്ന് പറയുമ്പോൾ ഇവിടെയുള്ള സിസ്റ്റമല്ലേ അതിനെതിരെ ആക്ഷൻ എടുക്കേണ്ടത്..”, ധ്യാൻ പറഞ്ഞു. റിവ്യൂവറായ അശ്വന്ത് കൊക്കിനെ കുറിച്ചും ധ്യാൻ വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അശ്വന്ത് പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സിനിമ കണ്ട എല്ലാവർക്കും അതുപോലെയാകണമെന്ന് ഇല്ലെന്നും ധ്യാൻ പ്രതികരിച്ചത്.