‘വാക്ക് പാലിച്ചു, ആർക്കും തകര്‍ക്കാൻ കഴിയാത്ത പ്രണയ ബന്ധം..’ – ഷിയാസിനോടുള്ള പ്രണയത്തെ കുറിച്ച് രഹാന

ബിഗ് ബോസിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് മലയാളത്തിന്റെ ഏറ്റവും ആദ്യ സീസണിൽ മത്സരാർത്ഥിയായി വന്ന ഷിയാസ് പിന്നീട് സിനിമകളിലും ടെലിവിഷൻ ഷോകളിലും നിറസാന്നിദ്ധ്യമായി മാറി. ഈ കഴിഞ്ഞ ദിവസമാണ് ഷിയാസ് വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഓഗസ്റ്റ് ഇരുപതിന് ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

ഇപ്പോഴാണ് ഷിയാസ് പക്ഷേ ഈ കാര്യം പുറത്തുവിട്ടത്. ഈ സമയത്ത് തന്നെയാണ് ഷിയാസിന് എതിരെ ഒരു പീഡ നപരാതി പൊലീസിൽ ലഭിക്കുകയും അതിന്റെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. വിവാഹ വാഗദാനം നൽകി പീഡി പ്പിച്ചുവെന്ന ജിം ട്രെയിനറായ യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഒരു വശത്ത് വിവാഹം മറുവശത്ത് ഈ കേസും വന്നതോടെ സംഭവം ചർച്ചയായി മാറി.

എന്നാൽ നിശ്ചയം മാത്രമല്ല ഷിയാസിന്റെ നിക്കാഹും കഴിഞ്ഞിരിക്കുകയാണെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഷിയാസിന്റെ വധുവായ രഹാനയാണ് ഈ കാര്യം പുറത്തുവിട്ടത്. നിക്കാഹിന് വീട്ടിൽ എത്തിയപ്പോഴുള്ള ചിത്രങ്ങൾ രഹാന ഷിയാസിനെ ടാഗ് ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയുണ്ടായി. ഒരു ചെറിയ ക്യാപ്ഷനോടെയാണ് രഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

അതിൽ ഷിയാസിനോടുള്ള രഹാനയുടെ പ്രണയവും മനസ്സിലാക്കാൻ സാധിക്കും. “വാക്കുകൾ പാലിച്ചു, ആർക്കും തകര്‍ക്കാൻ കഴിയാത്ത സ്നേഹബന്ധം, ഇന്നും എന്നും ഒരുമിച്ചാണ്. സർവ്വശക്തന്റെയും കുടുംബത്തിന്റെയും സ്നേഹത്തിന്റെയും അനുഗ്രഹത്താലും ഞങ്ങൾ ഒന്നിക്കുന്നു.. ഷിയാസ് കരീം – ഹലോ, എന്റെ ലോകത്തേക്ക് സ്വാഗതം..”, രഹാന കുറിച്ചു. ദന്ത ഡോക്ടറാണ് രഹാന.


Posted

in

by