‘വിവാഹ വാഗ്ദാനം നൽകിയെന്നുള്ളത് സത്യം, പക്ഷേ യുവതി പലതും മറച്ചുവെച്ച് ചതിച്ചു..’ – നടൻ ഷിയാസ് കരീം

വിവാഹ വാഗ്ദാനം പീഡിപ്പിച്ചുവെന്നുള്ള യുവതിയുടെ പരാതിയിൽ പൊലീസ് നടൻ ഷിയാസ് കരീമിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടിൽ വന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞുവെച്ചത്. ഷിയാസിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു. എയർപോർട്ടിൽ എത്തിയാണ് ഷിയാസിനെ ചന്തേര പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു.

ഇന്ന് രാവിലെ ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഷിയാസ് വിവാഹ വാഗ്ദാനം നൽകിയെന്നുള്ള കാര്യം സമ്മതിച്ചിരുന്നു. പക്ഷേ യുവതി തന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഒളിച്ചുവച്ചുവെന്ന് ഷിയാസിന്റെ പ്രതികരണം. യുവതി വിവാഹിതയായിരുന്നുവെന്നും അതിൽ ഒരു കുട്ടി ഉണ്ടായിരുന്നു എന്നതും മറച്ചുവെച്ചു. ഇത് അറിയാതെയാണ് വിവാഹവാഗ്ദാനം നൽകിയിരുന്നത്.

ഇത് അറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിന്മാറി. പക്ഷേ ലൈംഗിക പീ ഡനം നടന്നിട്ടില്ലെന്ന് ഷിയാസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ ഷിയാസ് ഈ കാര്യങ്ങൾ പറഞ്ഞത്. മൂന്ന് വർഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു. മകനെ സഹോദരൻ ആണെന്ന രീതിയിലാണ് പരിചയപ്പെടുത്തിയതെന്നും ഷിയാസ് മൊഴി നൽകിയിട്ടുണ്ട്.

ഷിയാസ് മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് പുറത്തുവന്നപ്പോഴാണ് യുവതി പരാതിയുമായി എത്തിയത്. വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ദിവസം തന്നെയാണ് ഷിയാസിന് എതിരെയുള്ള പരാതിയുടെ വാർത്തകളും പുറത്തുവന്നത്. കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ഷിയാസിന് ജാമ്യം അനുവദിച്ചത്.