‘ഇത്രയും ലുക്കിൽ ഇതിന് മുമ്പ് കണ്ടിട്ടില്ല!! ഉപ്പും മുളകും താരം നടി അശ്വതി നായർ..’ – ഫോട്ടോസ് വൈറൽ

മലയാളം ടെലിവിഷൻ പരമ്പരകളിൽ യുവതിയുവാക്കൾ പോലും ഏറെ ഇഷ്ടത്തോടെ കാണുന്ന ഒന്നാണ് ഫ്ലാവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കാണിച്ചുള്ള പരമ്പരയായിരുന്നു. 1200-ൽ അധികം എപ്പിസോഡുകൾ പിന്നിട്ട ശേഷം ആദ്യ സീസൺ അവസാനിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വർഷം രണ്ടാമത്തെ സീസണും ആരംഭിച്ചിരുന്നു.

ആദ്യ സീസണിൽ ആയിരത്തിൽ അധികം എപ്പിസോഡുകൾ പിന്നിട്ടുകഴിഞ്ഞപ്പോൾ അതിൽ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി പിന്മാറിയ സമയത്ത് റേറ്റിംഗ് താഴേക്ക് പോയിരുന്നു. ആ സമയത്ത് ഉപ്പും മുളകും ടീം പൂജ ജയറാം എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മുടിയന്റെ കടുത്ത ആരാധികയായ ആ കഥാപാത്രം അവതരിപ്പിച്ചത് ടെലിവിഷൻ അവതാരകയായി തിളങ്ങിയിട്ടുള്ള അശ്വതി എസ് നായർ ആയിരുന്നു.

അശ്വതി വന്ന ശേഷം റേറ്റിംഗ് തിരിച്ചുവന്നു. അശ്വതി പിന്നീട് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. ഫ്ലാവേഴ്സ് ചാനലിൽ സ്റ്റാർ മാജിക്കിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളും ഭാഗമായിട്ടുണ്ട്. ഇപ്പോൾ കൗമദി ചാനലിലെ ലേഡീസ് റൂം എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അശ്വതി. മികച്ച പ്രതികരണമുള്ള ഒരു സീരീസാണ് ലേഡീസ് റൂം.

സമൂഹ മാധ്യമങ്ങളിലും സജീവമായ അശ്വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഒരു റെസ്റ്റോറന്റിൽ നിൽക്കുന്ന ഫോട്ടോസാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. ലേഡീസ് റൂമിൽ അശ്വതിക്ക് ഒപ്പം അഭിനയിക്കുന്ന സൗമ്യയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇത്രയും ഹോട്ടായ ലുക്കിൽ ഇതിന് മുമ്പൊരു ഫോട്ടോസിലും കണ്ടിട്ടില്ലെന്നാണ് അശ്വതിയുടെ ആരാധകർ പറയുന്നത്.