‘ഓണത്തെ സ്വാഗതം ചെയ്യുന്നു! സെറ്റ് ഉടുത്ത് അഴകിയായി തമിഴ് നടി ശിവാനി നാരായണൻ..’ – ഫോട്ടോസ് വൈറൽ

പകൽ നിലാവ് എന്ന തമിഴ് പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശിവാനി നാരായണൻ. അതിന് ശേഷം ജോഡി നമ്പർ വൺ എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായി എത്തിയ ശിവാനിയെ മലയാളികൾ കൂടുതൽ പേരും ശ്രദ്ധിച്ചു തുടങ്ങുന്നത് തമിഴ് ബിഗ് ബോസിൽ പങ്കെടുത്ത ശേഷമാണ്. ബിഗ് ബോസിന്റെ നാലാം സീസണിലെ ഒരു മത്സരാർത്ഥി ആയിരുന്നു ശിവാനി. 98 ദിവസമാണ് ഷോയിൽ ശിവാനി നന്നത്.

ഫിനാലെയ്ക്ക് തൊട്ടു മുമ്പ് പുറത്താവുകയും ചെയ്തു. ബിഗ് ബോസിൽ വന്ന ശിവാനിയ്ക്ക് സിനിമയിലും ധാരാളം അവസരങ്ങൾ ലഭിച്ചു. ബിഗ് ബോസ് ഷോയുടെ അവതാരകനായ കമൽ ഹാസൻ നായകനായി എത്തിയ വിക്രം എന്ന സിനിമയിൽ വിജയ് സേതുപതിയുടെ ഭാര്യയായി അഭിനയിച്ചത് ശിവാനി ആയിരുന്നു. വിക്രം പോലെയുള്ള ഒരു ബ്രഹ്മണ്ഡ സിനിമയുടെ ഭാഗമാകാൻ തന്നെ ആദ്യം തന്നെ ശിവാനിയ്ക്ക് സാധിച്ചു.

വീട്ടിലെ വിശേഷം, ഡി.എസ്.പി, നായ് ശേഖർ റിട്ടേൺസ് തുടങ്ങിയ തമിഴ് സിനിമകളിൽ ശിവാനി അഭിനയിച്ചു. ശിവാനി നായികയായി അഭിനയിച്ച ബമ്പർ എന്ന ചിത്രം ഈ ജൂലൈ ആണ് പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായ ഒരാളാണ് ശിവാനി. ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുള്ള ശിവാനിയ്ക്ക് 3.7 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

കേരളത്തിലും ഒരുപാട് ആരാധകർ ശിവാനിക്കുണ്ട്. അതുകൊണ്ട് തന്നെ ചിങ്ങം ഒന്നായ ഇന്ന് ശിവാനി മലയാളി ആരാധകർക്ക് സന്തോഷം നൽകാൻ സെറ്റുടുത്ത് തനി നാടൻ വേഷത്തിൽ മനസ്സിലേക്ക് കയറികൂടിയിരിക്കുകയാണ്. “ഓണത്തെ സ്വാഗതം ചെയ്യുന്നു” എന്ന ക്യാപ്ഷനോടെയാണ് ശിവാനി ചിത്രങ്ങൾ പങ്കുവച്ചത്. സതീഷ് കുമാറാണ് ചിത്രങ്ങൾ എടുത്തത്. ശ്രേയ ആണ് സ്റ്റൈലിംഗ് ചെയ്തത്.