‘ബാത്ത് റൂമിൽ ഹോട്ട് ലുക്കിൽ നടി അഹാന കൃഷ്ണ, വെറൈറ്റി ഷൂട്ടുമായി താരം..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ കൂടിയും നിരവധി ആരാധകരെ സമ്പാദിച്ചിട്ടുള്ള ഒരാളാണ് നടി അഹാന കൃഷ്ണ. 2014-ലാണ് അഹാന ആദ്യമായി സിനിമയിൽ നായികയായി അഭിനയിക്കുന്നത്. ആദ്യ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായി. നടൻ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് അഹാന. ആദ്യ സിനിമയുടെ പരാജയ ശേഷം ബ്രെക്ക് എടുത്ത അഹാന മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയിച്ചത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് ആണ് ആദ്യ ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ സഹോദരി വേഷത്തിലൂടെ തിരിച്ചുവരവ് നടത്തി. 2019-ൽ പുറത്തിറങ്ങിയ ലുക്കാ എന്ന സിനിമയാണ് അഹാനയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തത്. അതിലെ നിഹാരിക എന്ന നായികാ വേഷം അതിമനോഹരമായി അഹാന അവതരിപ്പിച്ചിരുന്നു. ടോവിനോയുടെ നായികയായിരുന്നു അതിൽ.

അഹാനയ്ക്ക് ആരാധകരെ കൂടുതലായി ലഭിക്കാൻ കാരണം സോഷ്യൽ മീഡിയയാണ്. അതിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് അഹാന. അഹാന മാത്രമല്ല അനിയത്തിമാരും ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ അഹാന അതിഥി റോളിൽ അഭിനയിച്ചിരുന്നു. അടി എന്ന സിനിമയാണ് നായികയായി അഭിനയിച്ചത് അവസാനം പുറത്തിറങ്ങിയത്.

ഇപ്പോഴിതാ അഹാനയുടെ ഒരു വെറൈറ്റി ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മനേക മുരളി എടുത്ത അഹാനയുടെ ഫോട്ടോഷൂട്ടാണ് ഇത്. ബാത്ത് റൂമിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഫ്‍ഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്. അനിയത്തി ഇഷാനിയും നടി നൂറിനും കമന്റുകൾ ഇട്ടിട്ടുണ്ട്.