‘മകളുടെ ചോറൂണ് നടത്തി ഗിന്നസ് പക്രു, ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്രത്തിൽ..’ – ഫോട്ടോസ് വൈറൽ

1986-ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഗിന്നസ് പക്രു. അതിന് മുമ്പ് മിമിക്രി വേദികളിൽ ആസ്വദിക്കാരെ പൊട്ടിചിരിപ്പിച്ച് കൈയടികൾ നേടിയ പക്രു മലയാളികൾക്ക് പ്രിയങ്കരനായി മാറിയിരുന്നു. കലോത്സവ വേദികളിൽ ഗിന്നസ് പക്രു തന്റെ കഴിവുകൾ പ്രകടിപ്പിച്ച് സിനിമയിലേക്ക് എത്തുകയും നല്ല വേഷങ്ങൾ ചെയ്യുകയും ചെയ്തു.

2000-ൽ പുറത്തിറങ്ങിയ ജോക്കർ എന്ന സിനിമയാണ് പക്രുവിന്റെ കരിയർ മാറ്റിമറിച്ചത്. അതിൽ ദിലീപിനൊപ്പം ശ്രദ്ധേയമായ ഒരു വേഷം പക്രു അഭിനയിച്ചിരുന്നു. പിന്നീട് 2005-ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപിലൂടെ മുഴുനീള പ്രധാന കഥാപാത്രം ചെയ്യുന്ന ഏറ്റവും പൊക്കം കുറഞ്ഞ അഭിനേതാവ് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. സംവിധായകനുള്ള ഗിന്നസ് റെക്കോർഡും പക്രു തന്നെയാണ് നേടിയത്.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിനും അത്ഭുത ദ്വീപിലെ പ്രകടനത്തിന് പക്രുവിന് ലഭിച്ചു. 2006-ലായിരുന്നു പക്രുവിന്റെ വിവാഹം. 2009-ൽ ആദ്യ മകൾ ജനിക്കുകയും ചെയ്തു. ഈ വർഷം പക്രു വീണ്ടും അച്ഛനായ വിവരം ആരാധകരുമായി കുറച്ച് നാൾ മുമ്പ് പങ്കുവച്ചിരുന്നു. ദ്വിജ കീർത്തി എന്ന് പേരാണ് മകൾക്ക് പക്രുവും ഭാര്യയും ചേർന്ന് ഇട്ടത്. ദീപ്ത കീർത്തി എന്നായിരുന്നു മൂത്തമകളുടെ പേര്.

ഇപ്പോഴിതാ കുഞ്ഞിന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പക്രു. മകളുടെ ചോറൂണ് നടത്തിയ ചിത്രങ്ങൾ പക്രു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചോറ്റാനിക്കര അമ്പലത്തിലാണ്‌ ചോറൂണ് ചടങ്ങുകൾ നടത്തിയത്. മൂത്തമകളും ഭാര്യ ഗായത്രിയും ഒപ്പം ഇരുന്ന് പക്രു രണ്ടാമത്തെ മകൾക്ക് വായിൽ ചോറ് വച്ച് കൊടുത്തു. പക്രുവിന്റെ ബന്ധുക്കളും ചോറൂണ് ചടങ്ങളിൽ പങ്കെടുത്തിരുന്നു.