‘ബിഎംഡബ്ല്യൂ ബൈക്കിൽ ഗ്ലാമറസ് ലുക്കിൽ നടി ശിവാനി, ഹോട്ടെന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

2016-ൽ സ്റ്റാർ വിജയ് എന്ന ടെലിവിഷനിൽ പകൽ നിലാവ് എന്ന സീരിയലിലൂടെ അഭിനയ രംഗത്തു ചുവടു വെച്ച താരം ആണ് ശിവാനി നാരായണൻ. 2017-ൽ ശരവണൻ മീനച്ചി, 2019 ൽ രാജ റാണി, കടയ്ക്കുട്ടി സിംഗം റീട്ടൈ റോജ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ താരം സജീവായിരുന്നു. എന്നാൽ 2020 ഓടു കൂടി താരത്തിന്റെ തലവര മാറുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുള്ള ഉലകനായകൻ കമലഹാസൻ അവതാരകനായ ഇന്ത്യയിലെ തന്നെ മികച്ച റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി താരം ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപെട്ടു. പിന്നീട് അങ്ങോട്ട് താരത്തെ തമിഴ് ജനത ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അതിനു ശേഷം 2022ൽ കമലഹാസൻ ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ റിലീസായ ബ്രമാണ്ട ചിത്രമായ വിക്രത്തിൽ വിജയ് സേതുപതിയുടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.

അതെ വർഷം തന്നെ വീട്ടിലേ വിശേഷം, വിജയ് സേതുപതി ചിത്രം ഡി എസ് പി, നായ് ശേഖർ, തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു. തമിഴ് ജനത മാത്രം അല്ല മലയാളികളും താരത്തിന്റെ ആരാധകർ ആണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ബി എം ഡബ്ല്യൂ ആർ 18 എന്ന ആഡംബര ബൈക്കിൽ ഇരിക്കുന്ന അതീവ സുന്ദരിയായ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നതു. വൈറ്റ് ആൻഡ് ബ്രൗൺ ഡ്രെസ്സിൽ വന്നിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫർ ആയ സതീഷ് ഫോട്ടോഗ്രാഫി ആണ്.