‘വാനമ്പാടിയിലെ അനുമോൾക്ക് മിന്നും വിജയം!! എത്ര എ പ്ലസ് ആണെന്ന് കണ്ടോ..’ – സന്തോഷം പങ്കുവച്ച് ഗൗരി പ്രകാശ്

മലയാളം ടെലിവിഷൻ ചാനൽ ആയ ഏഷ്യാനെറ്റ് ടി വിയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയാണ് വാനമ്പാടി. വാനമ്പാടിയിലൂടെ മലയാളി വീട്ടമ്മമാരുടെ ഹൃദയം കീഴടക്കിയ കൊച്ചു മിടുക്കി ആണ് ഗൗരി പ്രകാശ്. വാനമ്പാടിയിലൂടെ ഒരു ഗായികയായി ആണ് താരം അഭിനയിച്ചത്. അഭിനയ മികവ് കൊണ്ട് ഈ ബാലതാരത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധയകരിൽ ഒരാൾ ആണ് ലെനിൻ രാജേന്ദ്രൻ. അദ്ദേഹത്തിന്റെ 2016 ൽ റിലീസായ ഇടവപാതി എന്ന ചിത്രത്തിലൂടെ ആണ് ഗൗരി അഭിനയ രംഗത് ചുവടു വെക്കുന്നത്. ഇടവപാതി എന്ന ചിത്രത്തിന് മോഹൻലാൽ നായകനായ യോദ്ധ എന്ന ചിത്രത്തിലെ നേപ്പാൾ കുട്ടിയായി അഭിനയിച്ച റിംപോച്ചെ ആരും മറന്നു കാണാൻ ഇടയില്ല.

ആ കുട്ടിയാണ് ഇടവപാതി എന്ന ചിത്രത്തിലെ നായകൻ. സിദ്ധാർഥ്‌ ലാമ എന്നാണ് അദ്ദേഹത്തിന്റ പേര്. ആ ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപെട്ടതോടു കൂടി ആണ് ഗൗരി എന്ന താരത്തിന് പിന്നീട് കൂടുതൽ അവസരങ്ങൾക്കു വഴി ഒഴുകുകയായിരുന്നു. തുടർന്നാണ് വാനമ്പാടിയിലെ കഥാപാത്രമായി താരം വന്നത്. തിവുവനന്തപുരത്തു ജനിച്ചു വളർന്ന താരം പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരത്തിന്റെ എസ് എസ് എൽ സി റിസൾട്ട് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. കാർമൽ ഗേൾസ് ഹൈയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച താരത്തിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ആണ് ലഭിച്ചിരിക്കുന്നത്. ഈ സന്തോഷത്തിൽ അച്ഛനെ മിസ്സ് ചെയ്യുന്നു എന്ന ക്യാപ്ഷനോടെ ആണ് താരം റിസൾട്ട് പങ്കുവെച്ചിരിക്കുന്നത്.