‘തെങ്ങിന്റെ കീഴിൽ സ്റ്റൈലിഷ് ലുക്കിൽ രജീഷ വിജയൻ, പൊളിയെന്ന് മലയാളികൾ..’ – ഫോട്ടോസ് കണ്ടു നോക്കൂ

അവതാരകയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ആണ് റെജിഷ വിജയൻ. സൂര്യ ടി വി മഴവിൽ മനോരമ തുടങ്ങിയ ടെലിവിഷനുകളിൽ ജനപ്രിയ പ്രോഗ്രാമിലൂടെ അവതാരകയായി ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ശേഷം 2016 ൽ ബിജു മേനോൻ ആസിഫ് അലി തുടങ്ങിയവർ നായകന്മാരായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തു അരങ്ങേറ്റം കുറിച്ചു.

ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. താരത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. മലയാളികൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡിന് താരത്തെ അർഹയാക്കി. 2017 ൽ ദിലീപ് നായകനായ ജോർജ്ഏട്ടൻ പൂരം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. വിനീത് ശ്രീനിവാസൻ നായകനായ ഒരു സിനിമാക്കാരൻ, ജൂൺ എന്നീ ചിത്രങ്ങളിലൂടെ താരം വീണ്ടും മലയാള സിനിമയിൽ സജീവമായി.

പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു. ഫൈനൽ, സ്റ്റാൻഡ് അപ്പ്, ലവ്, ധനുഷ് നായകനായ തമിഴ് അരങ്ങേറ്റ ചിത്രമായ കർണ്ണൻ, സൂര്യ നായകനായ ജയ് ഭീം, എല്ലാം ശെരിയാകും, മലയൻകുഞ്ഞ്, തെലുങ്ക് അരങ്ങേറ്റ ചിത്രം രാമരാവോ ഓൺ ഡ്യൂട്ടി, പകലും പാതിരാവും തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളിൽ രജീഷ അഭിനയിച്ചിട്ടുണ്ട്.

അമല, കൊള്ള, മധുരം മനോഹരം മോഹനം തുടങ്ങിയ ചിത്രങ്ങൾ ആണ് താരത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് റെജിഷ വിജയൻ. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിട്ടിക്കുന്നതു. ഫോട്ടോഗ്രാഫർ ആയ സാം ഫോട്ടോഗ്രാഫി ആണ് ക്യാമറയിൽ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.