‘ബിഗ് ബോസിൽ വന്ന ലച്ചു അല്ലേ ഇത്!! ഹിന്ദി മ്യൂസിക് വീഡിയോ തരംഗമായി മാറുന്നു..’ – വൈറൽ

ഇന്ത്യയിൽ തന്നെ ഒരുപാട് ആരാധകർ ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ ഉലകനായകൻ കമൽഹാസനും മലയാളത്തിൽ മോഹൻലാലും അവതാരകരായുള്ള ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ്‌ബോസ്സ്. അതിലെ ലേറ്റസ്റ്റ് സീസൺ ആയ സീസൺ 5 ൽ കൂടെ മലയാളികളുടെ മനസിലേക്ക് ഇടിച്ചു കയറിയ താരം ആണ് ലെച്ചു.

അഭിനയത്രി ഡാൻസർ മോഡലിംഗ് തുടങ്ങിയ മേഖലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് ലെച്ചു. ബിഗ്‌ബോസിലൂടെ ആണ് താരത്തെ കൂടുതൽ മലയാളികളും സ്വീകരിച്ചതെങ്കിലും 2012 ൽ റിലീസായ ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തു ചുവടു വെക്കുന്നത്. തുടർന്ന് കളി, സേഫ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

പ്രൊഫഷണൽ മോഡൽ കൂടിയായ താരം ബോൾഡ് ഫോട്ടോഷൂട്ടിലൂടെ കൂടുതലും ആരാധകരെ സംബാധിച്ചിട്ടുള്ളത്. ബിഗ്‌ബോസ് സീസൺ 5 ലൂടെ കൂടുതലും താരം ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഉണ്ട്. കുറച്ചു ദിവസങ്ങൾക്കു മുന്പാണ് ആരോഗ്യ പ്രശ്നങ്ങളാൽ ബിഗ്‌ബോസിൽ നിന്നും വിട പറഞ്ഞത്. ഇപ്പോൾ താരത്തിന്റെ റിലീസായ ഹിന്ദി മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

റഹ് ഗെയി അധൂരി എന്ന ഗാനം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുന്നത്. ലെച്ചുവും അക്ഷയ് രാധാകൃഷ്ണനും ഒരുമിച്ചു അഭിനയിച്ച അതീവ ഗ്ലാമറസ് ആയി വന്ന താരത്തിന്റെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സൈലേഷ് ശശീന്ദ്രനാണ്. സംഗീതം മാനസ് കൃഷ്ണയാണ് നിർവഹിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം ലൂക്ക് ജോസ്, എഡിറ്റിംഗ് ഹരിലാല്‍ രാജീവ്.