‘ഫിലിം അവാർഡ് അവാർഡിൽ ഹോട്ട് ലുക്കിൽ സാനിയ, അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

2014 ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി വന്നു മലയാളികൾക്ക് സുപരിചിത ആയ താരം ആണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അഭിനയ രംഗത്തു ചുവടു വെച്ച താരം പിന്നീട് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു. 2014 ൽ തന്നെ റിലീസായ മമ്മൂട്ടി ചിത്രം ബാല്യകാലസഖി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധ ആകർഷിച്ചത്.

അതെ വർഷം തന്നെ താരം അപ്പോത്തിക്കിരി എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. 2017 ൽ വേദ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ച താരം 2018 ലെ സൂപ്പർഹിറ്റ് ചിത്രമായ ക്യുനിലൂടെ നായികയായി അരങ്ങേറി. പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആരുന്നു. പ്രേതം 2, സകലകലാശാല, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട്, അവസാനം റിലീസായ നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

നിരവധി അവാർഡുകൾ കരസ്തമാക്കിയ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് സാനിയ ഇയ്യപ്പൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് സാനിയ. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരത്തിന്റെ വൈറൽ ആയിട്ടുണ്ട്. ഷോർട്ട് ഫില്മുകളും മ്യൂസിക്ക് വിഡിയോകളിലും താരം സജീവമാണ്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ഫിലിം ഫെയർ അവാർഡ്‌സിന് വേണ്ടി എടുത്തു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലോങ്ങ് സ്ലീവ്‌ലെസ് ബ്ലാക്ക് ലാച്ചയിൽ അതീവ സുന്ദരിയായി വന്ന താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ കാർത്തിക് ശ്രീനിവാസൻ ആണ്. താരം തന്നെ ആണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.