‘ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന അല്ലേ ഇത്!! മിനി സ്കർട്ടിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താര ദമ്പതികൾ ആണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്തും. 1986 ൽ ബാലതാരമായി ആണ് ഇന്ദ്രജിത് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്, എന്നാൽ 2002 ൽ ജയസൂര്യ നായകനായ ഊമ പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ ആണ് മുഖ്യധാരാ നായകന്മാരിൽ ഇടം പിടിക്കുന്നത്. വില്ലനായിട്ടാണ് ആ സിനിമയിൽ ഇന്ദ്രജിത്ത് അഭിനയിച്ചത്.

വില്ലനായി അവതരിച്ച താരം പിന്നീട് നായകനായും സഹനടനയായും ഇപ്പോളും മലയാളികളുടെ പ്രിയങ്കരനായി തുടരുന്നു, 1986 ൽ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ താരം ആണ് പൂർണിമ ഇന്ദ്രജിത്. പിന്നീട് അങ്ങോട്ട് നായികയായും സഹനടിയായും താരം മലയാളികൾക്കു മുന്നിൽ ഉണ്ടായിരുന്നു. ഇരുവരും 2002 ൽ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.

വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്ത പൂർണിമ 2019 ൽ വൈറസ് എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചു വരവാണ് നടത്തിയത്. ഈ വർഷം റിലീസായ തുറമുഖം ആണ് ഇന്ദ്രജിത്തും പൂർണിമ അവസാനമായി അഭിനയിച്ചത്. താര ദമ്പതികൾ ആയതുകൊണ്ട് തന്നെ സമൂഹ മാധ്യങ്ങളിൽ ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. പല വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്.

ഇപ്പോൾ താരങ്ങളുടെ മകൾ ആയ പ്രാർത്ഥന ഇന്ദ്രജിത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായി ഒമ്പതോളം ഗാനങ്ങൾ ഈ കൊച്ചു മിടുക്കി ആലപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാളികളുടെ പ്രിയപെട്ടവളായി മാറിയത്. വൈറൽ ചിത്രങ്ങൾ കാണാം.