‘സുഹൃത്തിന് ഒപ്പം നടി നൈലയുടെ കലക്കൻ ഡാൻസ്!! ഒരു രക്ഷയുമില്ലെന്ന് ആരാധകർ..’ – വീഡിയോ കണ്ടു നോക്കൂ

2013-ൽ മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് നൈല ഉഷ. ദുബൈയിൽ ജനിച്ചു വളർന്ന താരം റേഡിയോ ജോക്കി ആയി ആണ് തന്റെ കരിയർ ആരംഭിക്കുന്നത്. ഹിറ്റ് 97.7 എന്ന റേഡിയോ സ്റ്റേഷനിൽ ആണ് താരം ജോലി ചെയ്തിരുന്നത്. അവിടെ നിന്നാണ് താരത്തിന് കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്.

മികച്ച അഭിനയം കൊണ്ട് താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറി. മലയാളികൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആരുന്നു. പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർ മാൻ, പത്തേമാരി, പ്രേതം, ദിവാൻജി മൂല, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ്, പാപ്പാൻ, തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്‌.

കിംഗ് ഓഫ് കൊത്ത എന്ന ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് താരത്തിന്റെ റിലീസിനായി തയ്യാറെടുക്കുന്നത്. അഭിനയത്രി, അവതാരിക എന്നീ നിലകളിൽ താരം സജീവമാണ്. നിരവധി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുള്ള താരത്തിന് മികച്ച അവതരികക്കുള്ള അവാർഡിന് അർഹയാക്കിയട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം നിരവധി ആരാധകരെ ആണ് സംബാധിച്ചിട്ടുള്ളത്.

ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും രീൽസുകളും പങ്കുവെക്കാറുള്ള താരത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകാറുള്ളത്. നൈല ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഡാൻസ് റീൽ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ സുഹൃത്തിന്റെ പിറന്നാൾ വിഷസ് ആയിട്ടാണ് താരം വന്നിരിക്കുന്നത്.