‘ചെന്നൈ പ്രളയ സമയത്ത് റീൽസ് പങ്കുവച്ചതിന് വിമർശനം..’ – മഴയത്ത് വീണ്ടും ഡാൻസ് ചെയ്‌ത്‌ നടി ശിവാനിയുടെ മറുപടി

തമിഴിലെ ബിഗ് ബോസിലൂടെ മലയാളികൾക്ക് പോലും സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. ഈ കഴിഞ്ഞ ദിവസം ചെന്നൈയിൽ അതിശക്തമായ ചുഴലിക്കാറ്റും കനത്ത മഴയും പെയ്തപ്പോൾ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ആയിരുന്നു അവിടെ ഉണ്ടായത്. ഇതിനിടയിൽ ശിവാനി ശക്തമായ കാറ്റും മഴയുമുള്ള സമയത്ത് കൊച്ചുകുട്ടിയെ പോലെ ഓടി കളിക്കുന്ന ഒരു വീഡിയോ ശിവാനി പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് താഴെ രൂക്ഷമായ വിമർശനമാണ് ശിവാനിക്ക് ലഭിച്ചത്. ഇവിടെ മനുഷ്യർ വെള്ളത്തിലായി ആകെ ദുരിതത്തിൽ നിൽക്കുന്ന സമയത്താണോ ഈ കോപ്രായം എന്ന രീതിയിലായിരുന്നു വിമർശനം. പുര കത്തുമ്പോൾ വാഴ വെട്ടുന്നതുപോലെയുള്ള പ്രവർത്തിയാണ്‌ ശിവാനിയിൽ നിന്നുണ്ടായതെന്ന് തമിഴ് പ്രേക്ഷകർ ആരോപിച്ചു. എന്നാൽ ശിവാനിയുടെ ആരാധകർ താരത്തിന് ഒപ്പം നിൽക്കുകയാണ് ചെയ്തത്.

ഇത്തരമൊരു സാഹചര്യം ഉണ്ടാവുമ്പോൾ ജീവിതം ആസ്വദിക്കുകയും ചെയ്യണം പിന്തുണച്ച് പലരും കമന്റ് ഇട്ടു. ഇത്രയൊക്കെ വിമർശനങ്ങൾ ഉണ്ടായിട്ടും ശിവാനി വീണ്ടും അതെ വേഷത്തിൽ ഒരു റീൽസ് കൂടി പങ്കുവച്ചിരിക്കുകയാണ്. വിമർശകരുടെ വായാടിപ്പിച്ചുകൊണ്ട് ഷോർട്സും ബനിയനും ധരിച്ച് ശിവാനി ഹോട്ട് ലുക്കിൽ മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഈ തവണ മറുപടി എന്നോളം പങ്കുവച്ചിരിക്കുന്നത്.

നിമിഷനേരം കൊണ്ട് തന്നെ ഈ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. കുറച്ച് ഫോളോവേഴ്സിനെ കൂട്ടാൻ ആണ് ഈ വേഷത്തിൽ വീണ്ടും വന്നതെന്നും പ്രളയം എല്ലാവർക്കും ഒരുപോലെ അല്ലെന്ന് ചിന്തിക്കൂവെന്നും വീണ്ടും പല പ്രതികരണങ്ങൾ വന്നിട്ടുണ്ട്. ഈ തവണയും യാതൊരു വിമർശനങ്ങൾക്കും കമന്റിൽ മറുപടി കൊടുത്തിട്ടില്ല. ബമ്പർ എന്ന ചിത്രമാണ് ശിവാനിയുടെ അവസാനം ഇറങ്ങിയത്.