‘എന്നെ സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ച ആൾ, സന്തോഷ നിമിഷം..’ – പ്രിയയെ ചേർത്തണച്ച് ​ഗോപി സുന്ദർ

സംഗീത സംവിധായകനായി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരാളാണ് ഗോപി സുന്ദർ. നോട്ട് ബുക്ക് എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കി സിനിമ മേഖലയിലേക്ക് എത്തിയ ഗോപി സുന്ദർ പിന്നീട് മലയാളത്തിലെ ഏറെ തിരക്കുള്ള സംഗീത സംവിധായകനായി മാറി. ഫ്ലാഷ് എന്ന ചിത്രത്തിലാണ് ഗോപി സുന്ദർ ആദ്യമായി സംഗീത സംവിധായകനാകുന്നത്. അന്യഭാഷകളിലും ഗോപി സുന്ദർ സംഗീതം ചെയ്തിട്ടുണ്ട്.

ഗോപി സുന്ദർ സംഗീത ജീവിതം പോലെ തന്നെ ഏറെ ചർച്ചയായിട്ടുള്ള ഒന്നാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം. ആദ്യ ഭാര്യയായ പ്രിയയുമായുള്ള വിവാഹശേഷം ഗോപി സുന്ദർ ഗായികയായ അഭയ ഹിരണ്മയിയുമായി ഒന്നിച്ച് ജീവിക്കുന്ന നിമിഷങ്ങൾ പങ്കുവെച്ചതോടെ വലിയ ചർച്ചയായത്. 2018-ലാണ് ഗോപി സുന്ദർ അഭയയുമായി 9 വർഷത്തോളമായി ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് പുറത്തുവിട്ടത്. ഇതിന് എതിരെ ഭാര്യ രംഗത്ത് വന്നിരുന്നു.

തനിക്ക് ഒപ്പം ജീവിച്ച സമയത്ത് തന്നെ ഗോപി സുന്ദർ അഭയയുമായി പ്രണയത്തിൽ ആയിരുന്നുവെന്നും ഭാര്യ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഗോപി സുന്ദർ അഭയയുമായി പിരിഞ്ഞുവെന്ന് മലയാളികൾ മനസ്സിലാക്കുന്നത്. അതും ഗായികയായ അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോഴാണ് അറിയുന്നത്. അമൃതയുമായിട്ടും ഗോപി സുന്ദർ പിരിഞ്ഞുവെന്ന് അഭ്യുങ്ങളുമുണ്ട്.

അതേസമയം ഗോപി സുന്ദർ പ്രിയ നായർ എന്ന യുവതിയുമായി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് ഇത് ആളുകൾ പറയുന്നത്. ഇപ്പോഴിതാ ഗോപി സുന്ദറിന് ഒപ്പമുള്ള തന്റെ പുതിയ ഫോട്ടോസ് പ്രിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്. “ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, എന്നെ സ്നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു..”, ഗോപിക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം പ്രിയ കുറിച്ചു.