‘ഇടവേളയ്ക്ക് ശേഷം വീണ്ടും കിടിലം ഡാൻസുമായി ശിവാനി, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

പകൽ നിലാവ് എന്ന തമിഴ് സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശിവാനി നാരായണൻ. പിന്നീട് ജോഡി നമ്പർ വൺ ഫൺ അൺലിമിറ്റഡ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ശിവാനി കടൈകുട്ടി സിങ്കം എന്ന സീരിയലിൽ അഭിനയിച്ചു. അതിന് ശേഷം രെട്ടൈ രാജ എന്ന സീരിയലിൽ ഡബിൾ റോളിലും അഭിനയിച്ചു ശിവാനി.

പക്ഷേ ശിവാനി എന്ന താരത്തിനെ മലയാളികൾക്ക് കൂടുതൽ സുപരിചിതമാകുന്നത് തമിഴ് ബിഗ് ബോസിലൂടെയാണ്. അതിൽ മത്സരാർത്ഥിയായി വന്ന ശിവാനി പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ആദ്യ എപ്പിസോഡുകൾ മുതൽ ഒരുപാട് ആരാധകരുണ്ടായിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു ശിവാനി. പക്ഷേ ആ നേട്ടം തുടർന്ന് കൊണ്ടുപോകാൻ താരത്തിന് സാധിച്ചില്ല. മത്സരങ്ങളിൽ ശിവാനി ഏറെ പിന്നിലായിരുന്നു.

എലിമിനേഷനുകളിൽ ശിവാനി വന്നെങ്കിലും ആരാധകർ പിന്തുണ ഉണ്ടായതുകൊണ്ട് അവസാനം വരെ താരം നിന്നു. മത്സരത്തിൽ നിന്ന് എലിമിനേറ്റായ വീക്കിൽ പക്ഷേ താരം ഗംഭീര പ്രടകനവുമായിരുന്നു. 98 ദിവസങ്ങൾ ശിവാനി എലിമിനേഷനുകൾ താണ്ടി പിടിച്ചു നിന്നിരുന്നു. ബിഗ് ബോസിലെ ഒരു ഗ്ലാമറസ് താരം കൂടിയായിരുന്നു ശിവാനി. 20 വയസ്സ് മാത്രമാണ് ശിവാനിയുടെ പ്രായമെന്നതും ശ്രദ്ധേയമായിരുന്നു.

ഒരു തമിഴ് നടിക്കുള്ള പിന്തുണ ശിവാനിയ്ക്ക് സോഷ്യൽ മീഡിയയിലുണ്ട്. ഗ്ലാമറസ് ഫോട്ടോസിലൂടെ ശിവാനി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം റീൽസ് ഡാൻസ് വീഡിയോയുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ശിവാനി. ഡാൻസ് കണ്ട ആരാധകർ ഹോട്ടെന്നാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. കറുപ്പ് നിറത്തിലെ ഫിറ്റ് ഡ്രസ്സ് ധരിച്ചായിരുന്നു ശിവാനിയുടെ ഡാൻസ്.