‘ഓട്ടോഗ്രാഫിലെ ദീപാറാണി ആണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ശാലിൻ സോയ..’ – ഫോട്ടോസ് വൈറൽ

സിനിമ-സീരിയൽ രംഗത്ത് ബാലതാരമായി അഭിനയിച്ച് ജനശ്രദ്ധ നേടിയ താരമാണ് നടി ശാലിൻ സോയ. ശാലിൻ സിനിമ സീരിയൽ മേഖലയിൽ വന്നിട്ട് ഏകദേശം 18 വർഷങ്ങൾ പിന്നിട്ടു. പണ്ട് കണ്ട ആ കൊച്ചു പെൺകുട്ടിയല്ല ഇന്ന് ശാലിൻ. സിനിമയിൽ നായികയാവാനുള്ള ലുക്കിലേക്ക് ശാലിൻ എത്തി കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കൊട്ടേഷൻ എന്ന സിനിമയിലാണ് ശാലിൻ ആദ്യമായി അഭിനയിക്കുന്നത്.

അതെ വർഷം മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തും ശാലിൻ ചുവടുവച്ചു. 2009-ൽ പുറത്തിറങ്ങിയ സൂര്യ ടി.വിയിലെ കുടുംബയോഗം എന്ന സീരിയലിലെ അലോന എന്ന കഥാപാത്രമാണ് ശാലിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടിയിലൂടെ സിനിമയിലും ശാലിൻ ശ്രദ്ധനേടി.

സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിംഗ്, കർമ്മയോദ്ധ, വിശുദ്ധൻ തുടങ്ങിയ സിനിമകളിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്. 2020-ൽ ഇറങ്ങിയ ധമാക്കയാണ് ശാലിന്റെ അവസാന റിലീസ് ചിത്രം. 2011-ന് സീരിയലിൽ ശാലിൻ അധികം അഭിനയിച്ചിട്ടില്ല. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലാണ് ശാലിൻ ഇത്രയേറെ ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായത്. അതിലെ ദീപാറാണി എന്ന കഥാപാത്രം അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല.

സിനിമയിൽ അഭിനയത്തിന് പുറമേ ചില ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുമുണ്ട് ശാലിൻ. തമിഴിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശാലിൻ പോസ്റ്റ് ചെയ്ത ചില ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷോർട്സും ടി-ഷർട്ടും ഇട്ടിരിക്കുന്ന ഫോട്ടോസാണ് ശാലിൻ പങ്കുവച്ചത്. പഴയ ഓട്ടോഗ്രാഫിലെ ദീപാറാണിയാണോ ഇതെന്ന് സംശയം തോന്നിപോകും!!


Posted

in

by