‘2022-ലെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ!! ബോക്സ് ഓഫീസ് കീഴടക്കി പ്രണവിന്റെ ഹൃദയം..’ – ഏറ്റെടുത്ത് ആരാധകർ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ ബോക്സ് ഓഫീസിൽ മിന്നും വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തിരുവനന്തപുരത്തിന് പുറമേ ഇന്ന് മുതൽ മറ്റു നാല് ജില്ലകളിൽ കൂടി തിയേറ്ററുകൾ അടിച്ചിടുകയാണ്. ഇത് സിനിമയെ വലിയ രീതിയിൽ തന്നെ ബാധിക്കുമെന്നാണ്‌ പലരുടെയും നിഗമനം.

ഏഴ് ദിവസം കൊണ്ട് വേൾഡ് വൈഡ് 30 കോടിയിൽ അധികം ഗ്രോസ് നേടി കഴിഞ്ഞു ഹൃദയം. കേരളത്തിന് പുറമെ തമിഴ് നാട്ടിലും ബാംഗ്ലൂരിലും ഹൃദയത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. തമിഴ് നാട്ടിൽ തിയേറ്ററുകൾ വീണ്ടും ഞായറാഴ്ച തുറക്കാനുള്ള തീരുമാനം വന്നതോടെ കൂടുതൽ തിയേറ്ററുകളിൽ ഹൃദയം റിലീസ് ചെയ്യാൻ പ്രൊഡ്യൂസറും ഡിസ്‌ട്രിബ്യുട്ടറും തീരുമാനിച്ചിട്ടുണ്ട്.

കേരള ബോക്സ് ഓഫീസ് എന്ന ഫേസ്ബുക്ക് പേജാണ് ഹൃദയത്തിന്റെ കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. പ്രണവ് മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി ഹൃദയം മാറി കഴിഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന സിനിമയുടെ കളക്ഷനാണ് ഹൃദയം പൊട്ടിച്ചത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇതിൽ കൂടുതൽ കളക്ഷൻ നേടി വിജയിക്കേണ്ട സിനിമ കൂടിയായിരുന്നു ഹൃദയം.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ തിയേറ്ററുകളാണ് കഴിഞ്ഞ ദിവസം ക്യാറ്റഗറി സിയിൽ വരികയും അടച്ചിടാൻ തീരുമാനിക്കുകയും ചെയ്തത്. നാളെ കേരളത്തിലെ കൊച്ചി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഹൃദയത്തിന് നല്ല രീതിയിലുള്ള ബുക്കിംഗ് നടക്കുന്നുണ്ട്. മാളുകളും ബാറുകളും തുറന്ന് പ്രവർത്തിച്ചിട്ട് തിയേറ്ററുകൾ അടച്ച സർക്കാർ നടപടിക്ക് എതിരെ വളരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.