‘ഭാവിയിലെ നായികയല്ലേ ഇത്! മകൾക്ക് ഒപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി നടി ഷീലു എബ്രഹാം..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ പ്രശസ്തനായ സിനിമ നിർമാതാവായ എബ്രഹാം മാത്യുവിന്റെ ഭാര്യയും സിനിമ നടിയുമായ താരമാണ് ഷീലു എബ്രഹാം. വീപ്പിങ് ബോയ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്ന ഷീലു ഭർത്താവ് നിർമ്മിച്ച സിനിമകളിൽ തന്നെയാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഒരു നിർമാതാവിന്റെ ഭാര്യയായതുകൊണ്ട് മാത്രമല്ല, ഗംഭീര അഭിനേതാവ് കൂടിയായതുകൊണ്ടാണ് ഷീലുവിന് വേഷങ്ങൾ ലഭിച്ചത്.

പുതിയ നിയമം എന്ന സിനിമയിലെ ജീന ഭായ് ഐപിഎസ് എന്ന റോളിൽ അഭിനയിച്ച ശേഷമാണ് ഷീലു മലയാളികൾക്ക് ഇടയിൽ കൂടുതൽ ശ്രദ്ധനേടിയത്. അതിന് മുമ്പ് ഷീ ടാക്സി, കനൽ തുടങ്ങിയ സിനിമകളിലും ഷീലു സഹനടി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആടുപുലിയാട്ടം എന്ന സിനിമയിലാണ് ഷീലു ആദ്യമായി നായികയായി അഭിനയിക്കുന്നത്. വേറെയും സിനിമകളിൽ നായികയായി ഷീലു അഭിനയിച്ചിട്ടുണ്ട്.

പുത്തൻപണം, സോളോ, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ, വിധി, നാലാം മുറ തുടങ്ങിയ മലയാള സിനിമകളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്. വീകമാണ് ശീലുവിന്റെ അവസാനമിറങ്ങിയ ചിത്രം. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷീലു ഇപ്പോൾ അഭിനയിക്കുന്നത്. ഷീലു, നമിത പ്രമോദ്, സൗബിൻ ഷാഹിർ, ദിലേഷ് പോത്തൻ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്.

രണ്ട് മക്കളാണ് ഷീലുവിനുള്ളത്. ഇതിൽ ഷീലുവിന്റെ മൂത്തമകളായ ചെൽസിയെ സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഒരുപാട് സുപരിചിതമാണ്. അമ്മയേക്കാൾ സുന്ദരിയാണെന്നാണ് പലരും ഷീലു ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പറയാറുള്ളത്. മകൾക്ക് ഒപ്പമുള്ള പുതിയ ഫോട്ടോസ് ഷീലു പങ്കുവച്ചിട്ടുണ്ട്. ഭാവിയിലെ നായികയല്ലേ ഈ നിൽക്കുന്നതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.