‘ഈ പ്രായത്തിലും എന്നാ ഒരു ലുക്കാണ്!! സാരിയിൽ ഗ്ലാമറസായി നടി മായ വിശ്വനാഥ്..’ – ഫോട്ടോസ് വൈറൽ

സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉണ്ടാവുന്നത് പതിവ് കാഴ്ചയാണ്. മികച്ച വേഷങ്ങളിൽ മലയാളികളുടെ മനസ്സിൽ കയറികൂടുന്നവർ വർഷങ്ങളോളം അഭിനയ മേഖലയിൽ തന്നെ സജീവമായി നിൽക്കാറുണ്ട്. ഇത്തരത്തിൽ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മായ വിശ്വനാഥ്.

ദിലീപ് നായകനായി അഭിനയിച്ച സദാനന്ദിന്റെ സമയം എന്ന ചിത്രത്തിലൂടെയാണ് മായ അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ ആ സമയങ്ങളിൽ ചെറിയ വേഷത്തിലാണെങ്കിൽ കൂടിയും മായയെ മലയാളികൾ കാണാറുണ്ടായിരുന്നു. നിരവധി സിനിമകളിൽ മായ അഭിനയിച്ചിട്ടുമുണ്ട്. ജയസൂര്യ നായകനായ ചതിക്കാത്ത ചന്തുവിലെ കഥാപാത്രം മായയ്ക്ക് ശ്രദ്ധനേടി കൊടുത്തു.

അതിൽ നവ്യ നായർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരിയായി അഭിനയിച്ചത് മായ ആയിരുന്നു. മോഹൻലാൽ സിനിമകളിൽ നിറസാനിദ്ധ്യമായിരുന്നു മായ. ഹാലോ, പകൽ നക്ഷത്രങ്ങൾ, രാഷ്ട്രം, കളേഴ്സ്, ഗീതാഞ്ജലി, പട്ടാഭിരാമൻ, ആറാട്ട്, സിബിഐ 5 തുടങ്ങിയ സിനിമകളിൽ മായ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാശിയാണ് മായയുടെ അവസാനമിറങ്ങിയ സിനിമ.

53-കാരിയായ മായ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. എങ്കിലും ഇപ്പോഴും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധകൊടുക്കുന്ന ഒരാളാണ് മായ. സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മായയുടെ ഏറ്റവും പുതിയ സാരിയിലുള ഫോട്ടോസാണ് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. ഫോട്ടോസിന് താഴെ വന്നിരിക്കുന്ന കമന്റുകൾ അത്ര നല്ലതായിരുന്നില്ല. വളരെ വൃത്തികെട്ട കമന്റുകളാണ് കൂടുതലുമുള്ളത്.