‘സുഡാപ്പി ഫ്രം ഇന്ത്യ! പാലസ്തീന് വീണ്ടും ഐക്യദാർഢ്യം അറിയിച്ച് നടൻ ഷെയിൻ നിഗം..’ – ഏറ്റെടുത്ത് മലയാളികൾ

ഇസ്രായേൽ-പാലസ്തീൻ യു,ദ്ധം വീണ്ടും ആരംഭിച്ചിട്ട് ഏകദേശം ഒരു വർഷത്തോളം ആവുകയാണ്. ഇസ്രായേലിലേക്ക് ഹമാസ് കടന്നുകയറി ആക്ര,മിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നത്. ഇസ്രായേൽ തുടർന്ന് പാലസ്തിനിലേക്ക് തിരിച്ചടിച്ചു. ഗാസയിലേക്ക് ആദ്യം.. പിന്നീട് പല സ്ഥലങ്ങളിലും ഇസ്രായേൽ മിലിറ്ററി തിരിച്ചടിച്ചു. ഏറ്റവും ഒടുവിലായി പുറത്തുവന്നത് റാഫയിൽ നിന്നുള്ള വിവരമാണ്.

റാഫയിൽ രാത്രിയിൽ ടെന്റിൽ താമസിച്ചവർക്ക് നേരെ ആക്ര,മണം ഉണ്ടാവുകയും നിരവധി പേർ കൊ,ല്ലപ്പെടുകയും ചെയ്തിരുന്നു. കൊച്ചുകുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ അഭയാർത്ഥികളെ ആക്ര,മിച്ച ഇസ്രായേലിന് എതിരെ ലോകം എമ്പാടും വലിയ രോക്ഷമാണ് ഉണ്ടായിരിക്കുന്നത്. സേവ് റാഫ എന്ന ഹാഷ് ടാഗോടെ പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

നടൻ ഷെയിൻ നിഗം ഈ കഴിഞ്ഞ ദിവസം ഈ വിഷയമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ഷെയിന് എതിരെ വലിയ വിമർശനമാണ് ഒരുകൂട്ടർ നടത്തിയത്. ഷെയിൻ സുഡാപ്പി ആണെന്ന് വരെ ചിലർ പ്രതികരിച്ചു. വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഷെയിൻ ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “സുഡാപ്പി ഫ്രം ഇന്ത്യ” എന്നാണ് ഷെയിൻ തന്റെ ഫോട്ടോയോടൊപ്പം എഴുതിയിരിക്കുന്നത്.

ഇത് സംഘികൾക്കും ക്രിസംഘികൾക്കുമുള്ള മറുപടിയാണെന്നാണ് പലരുടെ അഭിപ്രായം. ഷെയിനെ പിന്തുണച്ചുകൊണ്ട് മലയാളികൾ ഈ പോസ്റ്റ് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. നടൻ ദുൽഖർ സൽമാൻ, നടിമാരായ നിമിഷ സജയൻ, കീർത്തി സുരേഷ് എന്നിവർ റാഫയെ പിന്തുണച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. അവർക്ക് ഒന്നും ഷെയിൻ നിഗത്തിന് കിട്ടിയത് പോലെ വിമർശനങ്ങൾ കിട്ടിയിരുന്നില്ല.