‘ഒരു അൺഒഫീഷ്യൽ പെണ്ണുകാണൽ! അശ്വിന്റെ വീട്ടുകാർ ദിയയുടെ വീട്ടിൽ എത്തി..’ – കല്യാണം ഉറപ്പിച്ചോ എന്ന് ആരാധകർ

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു താരകുടുംബാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് പെൺമക്കളുള്ള താരത്തിന്റെ കുടുംബത്തിലെ സ്ത്രീകൾ എല്ലാവരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണെന്നതാണ് കൗതുകം. മൂത്തമകൾ അഹാന സിനിമയിലൂടെ പ്രശസ്തി നേടിയപ്പോൾ ഇളയ മൂന്ന് മക്കൾ ടിക്-ടോക്, റീൽസ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയിരുന്നു.

ഇതിൽ ഡാൻസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. ദിയയെ കൂടുതലും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാൾ. ആദ്യ കാമുകനായുള്ള വീഡിയോസും ഒരുമിച്ചുള്ള കറക്കവും എല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ശേഷം ഇരുവരും പിരിഞ്ഞപ്പോൾ അത് വലിയ വാർത്തയായി പിന്നീട് പുതിയ കാമുകനായപ്പോഴും അതും വാർത്തയായിരുന്നു.

ഇരുവരും ഒരുമിച്ചുള്ള ഡാൻസ് റീൽസ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. അശ്വിൻ ഗണേഷ് എന്നാണ് പുതിയ കാമുകന്റെ പേര്. അശ്വിന് ഒപ്പം ഈ അടുത്തിടെ വിദേശരാജ്യത്ത് യാത്ര ഒക്കെ പോയിരുന്നു. ഇരുവരുടെയും വിവാഹം ഈ വർഷം ഉണ്ടാകുമെന്ന് ദിയ തന്നെ സൂചനകൾ നൽകിയിരുന്നു. സെപ്റ്റംബറിലാണ് വിവാഹമെന്നാണ് ദിയ പറഞ്ഞത്. ഇപ്പോഴിതാ ഒരു അൺ ഒഫീഷ്യൽ പെണ്ണുകാണൽ നടന്നിരിക്കുകയാണ്.

അശ്വിന്റെ കുടുംബം ദിയയുടെ വീട്ടിൽ എത്തിയ ഫോട്ടോസ് ദിയ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. കല്യാണം ഉറപ്പിച്ചോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇനിയിപ്പോൾ എന്തിനാണ് കെട്ടുന്നത് എന്നൊക്കെ പറഞ്ഞ് ചിലർ വിമർശനങ്ങൾ യാത്ര പോയപ്പോഴുള്ള ചിത്രങ്ങളുടെ താഴെ ഇട്ടിട്ടുണ്ടായിരുന്നു. വിവാഹത്തിന് വേണ്ടി കാത്തിരിക്കുക ആണെന്നും ചിലർ അഭിപ്രായപ്പെട്ടു.