‘ഓരോ വീട്ടിൽ ഓരോ ബോട്ട്! കൊച്ചിയിലെ വെള്ളക്കെട്ടിന് എതിരെ നടി കൃഷ്ണ പ്രഭ..’ – വിമർശിച്ച് ഇടത് അനുകൂലികൾ

വേനൽ കാലം കഴിഞ്ഞ് മഴ കാലമായതോടെ മുൻവർഷത്തേക്കാൾ മോശം സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ പ്രതേകിച്ച് കളമശ്ശേരിയിൽ വലിയ രീതിയിലുള്ള മഴയാണ് ഈ കഴിഞ്ഞ ദിവസം പെയ്തത്. വേനൽ ചൂടിൽ നിന്ന് വളഞ്ഞവർക്ക് ആശ്വാസം ആയിരുന്നെങ്കിൽ മഴ പെയ്യാത്തപ്പോഴേക്കും റോഡ് മുഴുവനും വെള്ളത്തിലായി അവസ്ഥ ആയിരുന്നു. പലയിടങ്ങളിൽ യാത്ര തടസ്സപ്പെട്ടു.

മണിക്കൂറോളം ട്രാഫിക്കിൽ കിടന്നാണ് വാഹനങ്ങൾ വെള്ളത്തിലൂടെ പോയത്. കൃത്യമായ ഡ്രൈനേജ് സിസ്റ്റം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഇതിൽ സർക്കാരിനും കോർപറേഷനും ജീവനക്കാർക്കും എല്ലാം തുല്യ ഉത്തരവാദിത്വമാണ് ഉള്ളത്. ഇപ്പോഴിതാ സിനിമ, സീരിയൽ നടിയായ കൃഷ്ണ പ്രഭ കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണമായതിന് അധികാരികളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

“ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായത് കൊണ്ട് സാധാമെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണം.

വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്..”, ഇതായിരുന്നു കൃഷ്ണപ്രഭ കുറിച്ചത്. പോസ്റ്റ് കണ്ടതോടെ കൃഷ്ണപ്രഭയെ വിമർശിച്ച് ഇടത് അനുകൂലികളായ പ്രവർത്തകർ വരികയും ചെയ്തു. സംഘി ആണല്ലേ എന്നും മഴ പെയ്യിക്കുന്നത് സർക്കാർ അല്ലെന്നും പറ്റില്ലെങ്കിൽ വേറെ സംസ്ഥാനത്തേക്ക് പോയിക്കോ എന്നുമൊക്കെ കമന്റുകളും വന്നിട്ടുണ്ട്.