എ.കെ ഷാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്‌ത് സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ചിന്താമണി കൊ,ലക്കേസ്. സുരേഷ് ഗോപി, ഭാവന, തിലകൻ, ബിജു മേനോൻ, കലാഭവൻ മണി, ബാബുരാജ്, സായി കുമാർ, വാണി വിശ്വനാഥ്, വിനായകൻ തുടങ്ങിയ ഒരു നീണ്ടതാര നിര തന്നെ അഭിനയിച്ച ചിത്രമായിരുന്നു അത്. സുരേഷ് ഗോപിയുടെ കരിയറിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.
അഡ്വക്കേറ്റ് ലാൽകൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി നിറഞ്ഞാടിയപ്പോൾ തിയേറ്ററുകളിൽ വലിയ വിജയമായി മാറി. കു,റ്റവാളികളെ കോടതിയിൽ നിന്ന് വാദിച്ച് രക്ഷിച്ച ശേഷം അവർക്ക് മരണശിക്ഷ വിധിക്കുന്ന ഒരു അഭിഭാഷകാനായിട്ടാണ് സുരേഷ് ഗോപി അഭിനയിച്ചത്. വ്യത്യസ്തമായ പ്രമേയംകൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഇന്നും പ്രേക്ഷകർക്ക് കാണാൻ ഇഷ്ടപ്പെടുന്ന സിനിമയാണ് ഇത്.
ലാൽകൃഷ്ണ വിരാടിയാർ വീണ്ടും സ്ക്രീനിലേക്ക് വരുമെന്ന് നേരത്തെ ചില വാർത്തകൾ വന്നിരുന്നു. ഷാജി കൈലാസ് ചിയ അഭിമുഖങ്ങളിൽ അതിന്റെ സൂചനകൾ നൽക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഷാജി കൈലാസ് എൽ.കെ എന്ന ടൈറ്റിലിൽ വീണ്ടും ലാൽകൃഷ്ണ വിരാടിയാർ കൊണ്ടുവരാൻ പോകുകയാണ്. ഔദ്യോഗികമായി ഷാജി കൈലാസ് തന്നെ എൽ.കെ അന്നൗൺസ് ചെയ്ത പോസ്റ്റർ ഇറക്കിയിരിക്കുകയാണ്.
“വീ ആർ ഓൺ ദി മൂവ്..” എന്ന തലക്കെട്ടോടെ ഷാജി കൈലാസ് എൽ.കെയുടെ പോസ്റ്റർ പുറത്തുവിട്ടു. എ.കെ സാജൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു അന്നൗൺസ്‌മെന്റ് ആണ് എൽ.കെ. അതെ സിനിമയിലെ ഭാവനയെ നായികയായി ഒരുക്കുന്ന ഹണ്ട് എന്ന സിനിമ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.