‘പത്തൊൻപതാം നൂറ്റാണ്ടിലെ നങ്ങേലി!! കറുപ്പിൽ ഹോട്ട് ലുക്കിൽ നടി കയാദു ലോഹർ..’ – ഫോട്ടോസ് വൈറൽ

കന്നഡ ചിത്രമായ മുഗിൽപെട്ടയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി കയാദു ലോഹർ. ആസാം സ്വദേശിനിയായ കയാദു മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരാളാണ്. ഇരുപത്തിരണ്ടുകാരിയായ കയാദു മലയാളത്തിലേക്ക് എത്തുന്നത് വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെയായിരുന്നു. അതിൽ നങ്ങേലി എന്ന കഥാപാത്രമായിട്ടാണ് കയാദു അഭിനയിച്ചത്.

ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിൽ സിജു വിൽ‌സൺ ആയിരുന്നു നായികയായത്. മികച്ച ആക്ഷൻ രംഗങ്ങൾ വരെ ചെയ്‌ത്‌ കയാദു പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ ആദ്യ സിനിമയിലൂടെ തന്നെ കയാദു ആരാധകരെയും നേടിയെടുത്തു. അതിന് ശേഷം തെലുങ്കിൽ അല്ലൂരി എന്ന സിനിമയിലാണ് കയാദു അഭിനയിച്ചത്. ഇത് കൂടാതെ ഒരു മറാത്തി സിനിമയിലും കയാദു അഭിനയിച്ചു.

മലയാളത്തിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ് കയാദു. നിവിൻ പൊളിയുടെ നായികയായി താര എന്ന സിനിമയിലും ടോവിനോ തോമസിന്റെ നായികയായി അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലും കയാദു അഭിനയിക്കുന്നുണ്ട്. രണ്ട് സിനിമകളുടെയും ഷൂട്ടിംഗ് നടക്കുകയാണ്. തമിഴിൽ നിന്നും കയാദുവിന് അവസരങ്ങൾ വരുന്നുണ്ട്. അതോടെ കഴിഞ്ഞാൽ തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചു കഴിയും.

മോഡലിംഗ് ചെയ്തിരുന്ന ഒരാളായതുകൊണ്ട് തന്നെ കയാദു ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. കറുപ്പ് ഔട്ട്.ഫിറ്റിൽ കയാദു ചെയ്ത പുതിയ ഷൂട്ടാണ് വൈറലാവുന്നത്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവരാഗിന്റെ കോസ്റ്റിയുമാണ് കയാദു ധരിച്ചിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.