‘എന്റെ “പൊന്നു” അമ്മയോടൊപ്പം സമയം ചിലവഴിച്ചതിൽ സന്തോഷമുണ്ട്..’ – കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ഷാജി കൈലാസ്

മലയാള സിനിമയിലെ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി കവിയൂർ പൊന്നമ്മ. 1959 മുതൽ സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളാണ് കവിയൂർ പൊന്നമ്മ. നായികയായും സഹനടിയായുമൊക്കെ ആ കാലഘട്ടം മുതൽ അഭിനയിച്ചിട്ടുള്ള പൊന്നമ്മ പിന്നീട് എഴുപതുകളുടെ അവസാനം മുതൽ അമ്മ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു കവിയൂർ പൊന്നമ്മ.

മോഹൻലാലിൻറെ അമ്മയായി നിരവധി സിനിമകളിൽ അഭിനയിച്ചതോടെ കവിയൂർ പൊന്നമ്മ പ്രേക്ഷകർ ഏറ്റെടുത്തു. യഥാർത്ഥത്തിൽ മോഹൻലാലിൻറെ അമ്മയാണോ എന്ന് പോലും പല സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോൾ പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ട്. അവസാനമായി അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ച് ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിലാണ്. ഒപ്പം എന്ന സിനിമയിലും മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ സിനിമയിൽ അധികം സജീവമല്ല. ആണും പെണ്ണും എന്ന സിനിമയിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന് ഒപ്പമാണ് കവിയൂർ പൊന്നമ്മ അവസാനമായി അഭിനയിച്ചത്. പ്രായത്തിന്റേതായ അവശതകൾ കാരണം കവിയൂർ പൊന്നമ്മ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഈ കഴിഞ്ഞ ദിവസം സംവിധായകനായ ഷാജി കൈലാസും ഭാര്യ ആനിയും കവിയൂർ പൊന്നമ്മയെ കാണാൻ വീട്ടിൽ പോയിരുന്നു.

അതിന്റെ സന്തോഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. “എന്റെ പ്രിയപ്പെട്ട “പൊന്നു” അമ്മയോടൊപ്പം വിലപ്പെട്ട സമയം ചിലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവും ഉള്ള നിമിഷങ്ങൾ.. സർവ്വശക്തൻ എന്റെ “പൊൻ”അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ..”, ഷാജി കൈലാസ് ചിത്രത്തോടൊപ്പം കുറിച്ചു. ഉണ്ണീ എന്നുള്ള വിളിമതി പ്രേക്ഷകർ എന്നും ഓർക്കുമെന്ന് പലരും കമന്റ് ഇട്ടു.