‘അലീന ടീച്ചർ നമ്മൾ വിചാരിച്ച ആളല്ല! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി ശ്രീതു കൃഷ്ണൻ..’ – ഫോട്ടോസ് കാണാം

‘അലീന ടീച്ചർ നമ്മൾ വിചാരിച്ച ആളല്ല! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി ശ്രീതു കൃഷ്ണൻ..’ – ഫോട്ടോസ് കാണാം

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി ശ്രീതു കൃഷ്ണന്റേത്. ഏഷ്യാനെറ്റിൽ അമ്മയറിയാതെ എന്ന സീരിയലിലെ അലീന ടീച്ചർ എന്ന് പറഞ്ഞാൽ ഒരുപക്ഷേ ആളെ പെട്ടന്ന് മനസ്സിലാവും. കഴിഞ്ഞ വർഷം ആരംഭിച്ച സീരിയൽ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരകളിൽ ഒന്നായി മുന്നേറി കൊണ്ടിരിക്കുകയാണ്. ശ്രീതു നായർ എന്നതാണ് താരത്തിന്റെ യഥാർത്ഥ പേര്.

മലയാളിയായ ശ്രീതു പക്ഷേ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. ബി.എ ഇക്കണോമിക്സ് പൂർത്തിയാക്കിയ താരം ഇപ്പോൾ ഡിസ്റ്റന്റായിട്ട് എം.എ ഇക്കണോമിക്സ് അഭിനയത്തോടൊപ്പം ചെയ്തുകൊണ്ടിരിക്കുകയാണ്. തമിഴിൽ വിജയ് ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്നു സെവൻ സി എന്ന സീരിയലിൽ ബാലതാരമായി അഭിനയിച്ചായിരുന്നു ശ്രീതുവിന്റെ തുടക്കം.

പിന്നീട് നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലും മത്സരാർത്ഥിയായി ശ്രീതു പങ്കെടുത്തിരുന്നു. സീ കേരളത്തിലെ ബോയിങ് ബോയിങ് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീതു മലയാളത്തിലേക്ക് എത്തുന്നത്. അമ്മയറിയാതെ സീരിയലിലാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. സീരിയൽ ഇപ്പോൾ വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ ആറ് ലക്ഷത്തിന് അടുത്ത് ആരാധകരാണ് താരത്തിനുള്ളത്. ശ്രീതുവിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. സീരിയലിലെ അലീന ടീച്ചർ തന്നെയാണോ ഇതെന്ന് ആരാധകർ ചോദിച്ചു പോകും. ദിവാഹർ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാറാസ് സീക്രെട്ട് ബൗട്ടിക്കിന്റെ കിടിലം വസ്ത്രങ്ങളിൽ ഒരു ദേവതയെ പോലെയാണ് താരത്തിനെ കണ്ടാൽ തോന്നുക.

CATEGORIES
TAGS