‘കുടുംബവിളക്കിലെ വേദികയല്ലേ ഇത്!! സ്റ്റൈലിഷ് ലുക്കിൽ ഡാൻസുമായി ശരണ്യ ആനന്ദ്..’ – വീഡിയോ കാണാം

ഏഷ്യാനെറ്റിലെ ടെലിവിഷൻ പരമ്പരകൾ സീരിയൽ റേറ്റിംഗിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ്. സീരിയൽ മേഖല സജീവമായ കാലം മുതൽ തന്നെ ഏഷ്യാനെറ്റിൽ സീരിയലുകൾ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുമുണ്ട്. ഇപ്പോഴും അതിന് യാതൊരു മാറ്റവുമില്ല എന്നതാണ് സത്യം. ഇന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്.

റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന സീരിയലിലെ ഓരോ കഥാപാത്രത്തിനും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. മോഹൻലാലിൻറെ തന്മാത്രയിൽ നായികയായ മീര വാസുദേവനാണ് സീരിയലിലെ പ്രധാന റോളിൽ അഭിനയിക്കുന്നത്. സുമിത്ര എന്ന കഥാപാത്രമായി മിന്നി തിളങ്ങുന്ന മീരയെ നമ്മൾ കാണുന്നുണ്ട്. സുമിത്രയ്ക്ക് ഏറെ വെല്ലുവിളികൾ ഉയർത്തുന്ന മറ്റൊരു കഥാപാത്രമാണ് വേദിക.

വില്ലത്തി കഥാപാത്രമായ വേദികയെ അതിന്റെ ഭംഗിയിൽ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് എന്ന മറ്റൊരു സിനിമ മേഖലയിലെ താരമാണ്. മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുകയും പിന്നീട് സിനിമയിലേക്ക് വരികയും ചെയ്ത ശരണ്യ ആനന്ദ് കുടുംബവിളക്കിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. വിവാഹിതയായ ശരണ്യയ്ക്ക് അഭിനയത്തോട് ഭയങ്കര താൽപര്യമാണ്.

ഇപ്പോൾ വേദിക എന്നാണ് ആരാധകർക്ക് ഇടയിൽ ശരണ്യ അറിയപ്പെടുന്നത്. ഭർത്താവിനൊപ്പം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ഈ കഴിഞ്ഞ ദിവസം ശരണ്യ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ഒരു ഇംഗ്ലീഷ് പാട്ടിന് ചുവടുവെക്കുന്ന വീഡിയോ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. സാരിയിൽ തിളങ്ങാറുള്ള സീരിയലിലെ വേദികയെ അല്ല ഡാൻസിൽ കാണാൻ സാധിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ശരണ്യയുടെ ഡാൻസ്.