‘നിനക്ക് സ്വന്തമായി ഒരു അമ്മയുണ്ടോ? ഉണ്ടെങ്കിൽ ഇത് പറയില്ല..’ – മോശം മെസ്സേജ് അയച്ചവന് മറുപടി കൊടുത്ത് നടി അവന്തിക

ഏഷ്യാനെറ്റിലെ തൂവൽ സ്പർശം എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അവന്തിക മോഹൻ. തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐ.പി.എസുകാരിയായി കിടിലം പ്രകടനമാണ് അവന്തിക കാഴ്ചവെക്കുന്നത്. പൊലീസ് യൂണിഫോം കിടിലമായി ചേരുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച സീരിയൽ വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

തൂവൽസ്പർശത്തിൽ വരുന്നതിന് മുമ്പ് തന്നെ കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതമായ മുഖമാണ് അവന്തികയുടേത്. സീരിയലിൽ വരുന്നതിന് മുമ്പ് സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. 2012-ൽ പുറത്തിറങ്ങിയ യക്ഷി എന്ന സിനിമയിലൂടെയാണ് അവന്തിക അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിലെ നാഗയക്ഷിയായി നിറഞ്ഞ് അഭിനയിച്ച അവന്തികയ്ക്ക് കൂടുതൽ നല്ല അവസരങ്ങളും ലഭിച്ചു.

അവന്തിക ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. തനിക്ക് മോശം മെസ്സേജ് അയച്ചയാൾക്ക് അതിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത പേര് മെൻഷൻ ചെയ്‌ത്‌ മറുപടി നൽകിയിരിക്കുകയാണ് അവന്തിക. ‘മൂടുള്ളപ്പോൾ എനിക്ക് മെസ്സേജ് അയച്ചോ ഞാൻ ഈ കാര്യം രഹസ്യമായി വെക്കാം..’ എന്നാണ് അയാൾ മെസ്സേജ് അയച്ചത്. മെസ്സേജ് ശ്രദ്ധയിൽപ്പെടുകയും അവന്തിക അതിന് വേണ്ട വിധത്തിൽ മറുപടി കൊടുക്കുകയും ചെയ്തു.

“ഒന്നാമതായി, നിനക്ക് “സ്വന്തമായി ഒരു അമ്മ” ഉണ്ടോ? അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെ മെസ്സേജ് ചെയ്യില്ല. എനിക്കുറപ്പുണ്ട് നിനക്ക് അങ്ങനെയൊരാൾ ഇല്ലെന്ന് തോന്നുന്നു. നിന്റെ വായിൽ നിന്ന് വരുന്നത് ഓർത്തിട്ട് ആർപ്പ് തോന്നുന്നു.. നിന്നെ പോലെയുള്ളവർ ഈ ലോകത്ത് ഒരു ഭാരമാണ്. ഈ ഒരു വാചകം മതി നിന്നെ തൂണുകൾക്ക് പിന്നിൽ നിർത്താൻ, നീ ഇത് ചോദിച്ച് വാങ്ങിയതാണ്! നി ദയനീയമായ ഒരു ജീവിതം നയിക്കുന്നു! അതിനാൽ നിന്റെ വ്യക്തിത്വം പോലെ നിന്റെ ദിവസവും സന്തോഷകരമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഇത് അവിടെയുള്ള എല്ലാ സ്ത്രീകൾക്കും ഉള്ളതാണ്!! ഒരിക്കലും നിശ്ശബ്ദത പാലിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്.. നിങ്ങളുടെ അടുത്ത ആളുകളിൽ നിന്ന് സഹായം തേടുകയും നടപടി എടുക്കുകയും ചെയ്യുക.. നിങ്ങളുടെ ശബ്ദം ഉയർത്തൂ..”, അവന്തിക കുറിച്ചു. ഇങ്ങനെയുള്ളവന്മാരോട് ഇതുപോലെ തന്നെ പ്രതികരിക്കണമെന്നാണ് അവന്തികയുടെ ആരാധകർ മറുപടി നൽകിയത്. നിയമപരമായി മുന്നോട്ട് പോകാനും ചിലർ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.